സര്‍ക്കാര്‍ അംഗീകാരമില്ലാതെ എട്ടാം ക്ലാസ് പഠനം 56 വിദ്യാര്‍ഥികള്‍ക്ക് നഷ്ട്ടമായത് ഒരു വര്‍ഷം
ആനക്കര: സര്‍ക്കാര്‍ അംഗീകാരമില്ലാതെ എട്ടാം ക്ലാസ് നടത്തിയതിനുസ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ജില്ലയിലെ തൃത്താല സബ്ജില്ലയിലുള്ള ഞാങ്ങാട്ടിരി എ.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.കെ. നന്ദിനിയെയാണ് ഡി.പി.ഒ സസ്‌പെന്റ് ചെയ്തത്. അംഗീകരമില്ലാത്തതിനാല്‍ ഈ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം പാഴായി. സ്‌കൂളില്‍ എട്ടാം ക്ലാസ് പഠനത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിന്ന് എഴാം ക്ലാസ് പാസായ മുഴുവന്‍ വിദ്യാര്‍ഥികളും എട്ടാം ക്ലാസില്‍ ചേര്‍ന്നത്.
ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങള്‍, യൂനിഫോം, വിവിധ ഗ്രാന്റുകള്‍, സബ് ജില്ല മേളയില്‍ പങ്കെടുക്കാനുളള അവസരം ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചെങ്കിലും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല.
എട്ടാം ക്ലാസ് പരീക്ഷ ഉള്‍പ്പെടെയുളള പരീക്ഷകള്‍ മാര്‍ച്ച് 30ന് അവസാനിക്കുകയാണ്. സ്‌കൂളിന് അംഗീകാരമില്ലാത്തെ സംസ്ഥാന മുഴുവന്‍ വിദ്യാര്‍ഥികളും മുഴുവന്‍ വിവരങ്ങളും കണക്കുകളും സൂക്ഷിക്കുന്ന 'സമ്പൂര്‍ണ'യില്‍ തിരിമറി നടത്തിയാണ് കുട്ടികളെ ഇതില്‍ കയറ്റിയത്. സമ്പൂര്‍ണയുടെ യൂസര്‍ നെയിം, പാസ് വേഡ് എന്നിവ പ്രധാന അധ്യാപികക്ക് മാത്രമെ അറിയാന്‍ കഴിയു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് ഡി.ഡി. എട്ടാം ക്ലാസ് പഠനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയിരുനെങ്കിലും ഇത് വകവെക്കാതെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍നിന്നും അനുകൂല വിധി ലഭിച്ചില്ല.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ചിലയിടത്ത് ഇത്തരത്തിലുളള തട്ടിപ്പുകള്‍ നടന്നിരുന്നു. അന്ന് കുട്ടികളുടെ ഭാവി കളയേണ്ടന്ന് കരുതി എട്ടാം ക്ലാസിലെ ഒരു പരീക്ഷമാത്രം എഴുതിച്ച് ടി.സി നല്‍കി മറ്റു സ്‌കൂളില്‍ ചേരാനുളള അവസരമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇവിടെ അതിനുളള സാധ്യതയുമില്ലാതായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."