കേരളം ഭരിച്ച സര്‍ക്കാരുകള്‍ എന്നും കോര്‍പറേറ്റുകള്‍ക്കൊപ്പം: കുട്ടി അഹമ്മദ്കുട്ടി
പാലക്കാട്: കേരളം ഭരിച്ച സര്‍ക്കാരുകളൊന്നും ജലവിഷയത്തിലും അന്തര്‍ സംസ്ഥാന നദിജല പ്രശ്‌നങ്ങളിലും സംസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കാത്തതാണ് ഇന്നത്തെ ജലപ്രശ്‌നത്തിന് കാരണമെന്ന് മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. ലോകജലദിനത്തില്‍ ജലാവകാശ സമരസമിതി കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ജലാവകാശ സമര ജ്വാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു . സര്‍ക്കാരുകള്‍ എപ്പോഴും കോര്‍പ്പറേറ്റുകള്‍ക്കൊപ്പമായിരുന്നു. പാവപെട്ടവര്‍ക്കൊപ്പം നിലകൊണ്ടിട്ടില്ലെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സങ്കുചിത രാഷ്ട്രീയ ചിന്തള്‍ക്കധീതമായി ഒന്നിച്ചു നിന്ന് പോരാടണം. വെള്ളം എല്ലാവരുടെയും അവകാശമാണ്. അത് ആരുടേയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ അഡ്വ.എസ് കൊച്ചുകൃഷ്ണന്‍ അധ്യക്ഷനായി. പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ ജലാവകാശ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രി വി.സി. കബീര്‍, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ഡോ. പി മുരളീധരന്‍, കിണാവല്ലൂര്‍ ശശിധരന്‍, ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജ,് പുതുശേരി ശ്രീനിവാസന്‍, കെ.എ. പ്രഭാകരന്‍, പാണ്ടിയോട് പ്രഭാകരന്‍, വി.പി. നിജാമുദ്ധീന്‍, പി.വി. വിജയരാഘവന്‍, വര്‍ഗീസ് തൊടുപറമ്പില്‍, സജീഷ് കുത്തനൂര്‍, അറുമുഖന്‍ പത്തിചിറ, എ.കെ. സുല്‍ത്താന്‍, ബി. ജ്യോതിഷ് കുമാര്‍, കണക്കമ്പാറ ബാബു, ഉദയകുമാര്‍ കൊല്ലങ്കോട്, മുഹമ്മദ് ഹനീഫ, ശശികുമാര്‍ സംസാരിച്ചു
കുടിവെള്ളം ജന്മമാവകാശമെണെന്നും അതെല്ലാവര്‍ക്കും എത്തിച്ചു കൊടുക്കാനും പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കി വെള്ളം വാങ്ങി കേരളത്തിലെ ജനങ്ങളെയും കര്‍ഷകരെയും രക്ഷിക്കാന്‍ കേരളാസര്‍ക്കാര്‍ തയ്യാറാവത്തതില്‍ പ്രതിക്ഷേധിച്ച് പശുവും കുട്ടിയും കോഴികളുമായി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ിന്ന് സമരജ്വാല തെളിയിച്ചതിന് ശേഷമാണ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."