ബംഗ്ലാദേശി പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്കു പോകാനുള്ള വഴിയൊരുങ്ങുന്നു
കോഴിക്കോട്: മഹിളാ മന്ദിരത്തിലും ആഫ്റ്റര്‍ കെയര്‍ ഹോമിലും വര്‍ഷങ്ങളായി കഴിയുന്ന നാലു ബംഗ്ലാദേശി പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ട്രാവല്‍ പെര്‍മിറ്റ് ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി. അനൂപ് എഫ്.ആര്‍.ആര്‍.ഒക്ക് കൈമാറി. മഹിളാ മന്ദിരം സൂപ്രണ്ട് പി. സതി, ആഫ്റ്റര്‍ കെയര്‍ ഹോം മേട്രണ്‍ രേഷ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പെര്‍മിറ്റികളുടെ അസ്സല്‍ പതിപ്പ് കൈമാറിയത്.
ജൂണ്‍ 14ന് ഇറക്കിയിരിക്കുന്ന പെര്‍മിറ്റുകള്‍ക്ക് മൂന്നു മാസമാണ് കാലാവധി. നേരത്തെ ജനുവരിയില്‍ ഇറക്കിയിരുന്ന ട്രാവല്‍ പെര്‍മിറ്റുകള്‍, കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ കോഴിക്കോട്ടേക്ക് അയക്കുന്നതില്‍ കാലതാമസം വരുത്തിയതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു.
അതിനാല്‍ ഇത്തവണ ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ നേരിട്ട് ആം ഓഫ് ജോയിയുടെ വിലാസത്തില്‍ പെര്‍മിറ്റുകള്‍ അയച്ചു കൊടുക്കുകയായിരുന്നു. കുട്ടികളുടെ മോചനത്തിനായി നിയമത്തിന്റെ വഴിയിലൂടെ തന്നെ പോരാടുന്ന പുനര്‍ജനി അഭിഭാഷക സമിതി കൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജി ഇന്നു പരിഗണനയ്ക്ക് വരുന്നുണ്ട്.
തിരിച്ചുപോയാലും കേസ് നടപടികളുടെ സമയത്ത് വീഡിയോ കോണ്‍ഫറന്‍സ് ഒരുക്കി പെണ്‍കുട്ടികളെ ഹാജരാക്കാമെന്ന് അവരവരുടെ നാടുകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എഴുതി നല്‍കിയ ഉറപ്പ് നേരത്തെ ആം ഓഫ് ജോയ് സംഘടിപ്പിച്ചിരുന്നു. ഇത് പുനര്‍ജനി അഭിഭാഷക സമിതി കൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഈ ഉറപ്പിന്റെയും അതിര്‍ത്തി കടക്കാനുള്ള ട്രാവല്‍ പെര്‍മിറ്റുകളുടെയും അടിസ്ഥാനത്തില്‍ ഇന്നു ഹൈക്കോടതി അനുമതി നല്‍കുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഈ പെരുന്നാള്‍ സ്വന്തം നാട്ടില്‍ ആഘോഷിക്കാന്‍ സാധിച്ചേക്കും.
പുനര്‍ജനി അഭിഭാഷക സമിതിയുടെ അഭ്യര്‍ഥന പ്രകാരം സുരേഷ് ഗോപി എം.പിയും ബംഗ്ലാദേശി പെണ്‍കുട്ടികളുടെ വിഷയത്തില്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് എത്രയും വേഗം കുട്ടികളെ തിരിച്ചയക്കാനുള്ള നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."