നിപാ വൈറസ്: കുറ്റ്യാടിയില്‍ ബോധവല്‍ക്കരണം ഊര്‍ജിതമാക്കി
കുറ്റ്യാടി: നിപാ വൈറസ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിക്ക് കീഴില്‍ വരുന്ന മലയോര പഞ്ചായത്തുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള പനി കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രി കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോന്‍ഡ് ടീം രൂപീകരിച്ചു. ഡോക്ടമാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ അടങ്ങിയ ടീമിനാണ് രൂപം നല്‍കിയത്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്ന ഒ.പിയില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തിയതായും ആര്.എം.ഒ പി.കെ ഷാജഹാന് അറിയിച്ചു.
പനി അടിയന്തര കേസുകള്‍ മാത്രം അഡ്മിറ്റ് ചെയ്യും. പനിബാധിതര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡ് തുറക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീടുകളില്‍ ബോധവല്‍ക്കരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."