ലോക ജലദിനം ആചരിച്ചു
തൊഴിയൂര്‍: ലോക ജലദിനത്തോടനുബന്ധിച്ച് തൊഴിയൂര്‍ ദാറു റഹ്മ ഇസ്‌ലാമിക് ആര്‍ട്‌സ് (വാഫി) കോളജില്‍ ജലദിന അസംബ്ലി സംഘടിപ്പിച്ചു. ശാഫി വി.കെ മുഖ്യ പ്രഭാഷണം നടത്തി. കോളജ് ലീഡര്‍ അനസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളജ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍വര്‍ക്കും റിസോഴ്‌സ് വിംങും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 'കാംപസിലെ ജല ഉപയോഗം ചൂഷണമോ' എന്ന വിഷയാധിഷ്ടിതമായി റിസോഴ്‌സ് വിങ് കാംപസ് സമ്മിറ്റ് എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
വടക്കാഞ്ചേരി: ലോക ജലദിനത്തില്‍ വടക്കാഞ്ചേരി നഗരസഭയിലെ പാര്‍ളിക്കാട് കാട്ടിലങ്ങാടിയില്‍ നാടിന് മാതൃകയായി കിണര്‍ റീചാര്‍ജിങ് പദ്ധതി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ 65 വീടുകളിലെ കിണറുകള്‍ റീചാര്‍ജ് ചെയ്തത് നബാര്‍ഡിന്റെ സഹായത്തോടെ നഗരസഭയും അത്താണി പി.എസ്.സി ബാങ്കും ചേര്‍ന്നാണ്. നബാര്‍ഡ് എജി എം. ദീപ പിള്ള ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷത വഹിച്ചു. പി.എസ്.സി ബാങ്ക് പ്രസിഡന്റ് എം.ആര്‍ ഷാജന്‍, നഗരസഭ കൗണ്‍സിലര്‍ പി. ആര്‍. അരവിന്ദാക്ഷന്‍, എന്‍.എ ജോണ്‍ ബാങ്ക് സെക്രട്ടറി പി.കെ ജയശങ്കര്‍, ഡയറക്ടര്‍മാര്‍ സംസാരിച്ചു.
വെങ്കിടങ്ങ്: ജലസ്രോതസുകളുടെ സംരക്ഷണത്തിനും നവീകരണത്തിനും പ്രാധാന്യം നല്‍കുന്ന 'ജലം അമൃതം' പദ്ധതിയുമായി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തില്‍ ലോക ജലദിനം ആചരിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന്റെയും ലൈബ്രറി ഹാള്‍ തുടര്‍വിദ്യാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് ജനകീയ ജല സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
ഏനാമാവ് മുപ്പട്ടിത്തറയില്‍ നടന്ന ജലദിനാചരണം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശോഭന മുരളി അധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരക് ബിജോയ് പെരുമാട്ടില്‍ ജലസംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി സുരേന്ദ്രന്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വേലുക്കുട്ടി, സി.ഡി.എസ് മെമ്പര്‍ കെ. ഷെമിജ, അസി. പ്രേരക്, പി.എ ഷീല സംസാരിച്ചു.
മാള: പഞ്ചായത്ത് സ്‌കീം ലെവല്‍ ജലനിധി കമ്മിറ്റി ആഭിമുഖ്യത്തില്‍ ലോക ജല ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പത്രോസ് കല്‍പ്പറ്റ ക്ലാസെുത്തു. എം.ഐ ജെയിംസ് അധ്യക്ഷനായി. എ.ആര്‍.സുകുമാരന്‍, എം.കെ സിദ്ധാര്‍ത്ഥന്‍, രാധാഭാസ്‌കരന്‍, മുന്‍സിഫ് കുര്യന്‍ സംസാരിച്ചു.
പുത്തന്‍ചിറ: പഞ്ചായത്ത്, ജലനിധി കമ്മിറ്റി ,സാക്ഷരത മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലം അമൂല്യം സെമിനാര്‍ നടത്തി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ചിറ പഞ്ചായത്ത് ജലനിധി കമ്മിറ്റി പ്രസിഡന്റ് ടി.ഡി ജോയി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്, കെ.വി സുജിത് ലാല്‍ ക്ലാസെടുത്തു, സുരേഷ് ചെറാട്ട്, ബീന സുധാകരന്‍, സിജി സംസാരിച്ചു.
കയ്പമംഗലം: ലോക ജലദിനത്തോടനുബന്ധിച്ച് എം.ഐ.സി ഇംഗ്ലീഷ് സ്‌കൂള്‍ കയ്പമംഗലം, സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മൂന്നുപീടിക സെന്ററില്‍ കുടിവെള്ള വിതരണവും, ജലത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ലഘുലേഖയും വിതരണം നടത്തി. പ്രിന്‍സിപ്പല്‍ ഷാനിബ ലത്തീഫ് ജലദിന സന്ദേശം നല്‍കി. എം.ഐ.സി. ഡയറക്ടര്‍ സക്കരിയ്യ വാഫി ഉദ്ഘാടനം നിര്‍വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍മാരായ വൈസ് പ്രിന്‍സിപ്പല്‍ സാജിത ബീവി, അധ്യാപിക സജുമോള്‍, കെ.എ. നസറുദ്ദീന്‍ നേതൃത്വം നല്‍കി.
കുന്നംകുളം: ലോക ജനദിനത്തില്‍ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ ജീവ കാരുണ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാട്ടര്‍ ഡിസ്പന്‍സര്‍ യൂനിറ്റ് സമര്‍പ്പിച്ചു. തൃശൂര്‍ ആസ്താനമായി പ്രവര്‍ത്തിക്കുന്ന പോസറ്റീവ് മൂമന്റ് ഓഫ് ഇന്ത്യ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നിത്യേനെ ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ തണുത്തതും, ചൂടുള്ളതുമായ കുടിവെള്ളം സദാസമയം ലഭ്യമാക്കുന്നതിനായുള്ള ഡിസ്പന്‍സര്‍ യൂനിറ്റിന്റെ ഔദ്ധ്യോഗിക ഉദ്ഘാടനം നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യസ്ഥിരം സമതി അധ്യക്ഷ സുമ ഗമഗാധരന്‍ അധ്യക്ഷയായിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ സുരേഷ്, ആശുപത്രി സുപ്രï് ഡോ. താജ്‌പോള്‍ പനക്കല്‍, കൗണ്‍സിലര്‍ അസീസ്, ട്രസ്റ്റ് ഭാരവാഹികളായ മൈമൂന, റോജ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."