ശുദ്ധജല സംഭരണത്തിനായി ഉപവാസം
ചെമ്മാപ്പിള്ളി: പ്രകൃതിസംരക്ഷണ സമരങ്ങള്‍ വികസന വിരുദ്ധമല്ലെന്നും നാളെത്തെ തലമുറയ്ക്ക് വേïിയുള്ള കരുതലാണെന്നും പ്രകൃതി സംരക്ഷണ വേദി സംസ്ഥാന കണ്‍വീനര്‍ പി. സുധാകരന്‍.
ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ശ്രീരാമന്‍ചിറയില്‍ ശുദ്ധജലം സംഭരിക്കാനാവശ്യപ്പെട്ട് നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമന്‍ചിറയില്‍ ജലം സംഭരിക്കുന്നതിലൂടെ ചെമ്മാപ്പിള്ളി, ശിവജി നഗര്‍, മുറ്റിച്ചൂര്‍, കുട്ടംകുളം, പെരിങ്ങോട്ടുകര തുടങ്ങിയ മേഖലകളിലെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുïാകും.
ലോക ജലദിനത്തില്‍ നടന്ന ഉപവാസം ശ്രീരാമന്‍ചിറ ജലവിനിയോഗ ജനകീയസമിതിയാണ് സംഘടിപ്പിച്ചത്. കെ.വി കുട്ടന്‍, പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, ആന്റോ തൊറയന്‍, കെ.ആര്‍ മോഹനന്‍, ടി.യു അബ്ദുല്‍ കരീം, കൃഷ്ണകുമാര്‍ ആമലത്ത്, ഇ.പി ഹരീഷ് , ടി.കെ അഖില്‍, ഗിരീഷ് എ.ഡി സംസാരിച്ചു. സി.കെ.ബിജോയ് (ഗാന്ധി തീരം ഫൗïേഷന്‍) ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."