മലബാര്‍ കയാക് ചാംപ്യന്‍ഷിപ്പ് ജൂലൈ 18 മുതല്‍ 22 വരെ
കോഴിക്കോട്: മലബാര്‍ കയാക് ചാംപ്യന്‍ഷിപ്പ് ജൂലൈ 18 മുതല്‍ 22 വരെ മീന്‍തുള്ളിപ്പാറ, പുലിക്കയം, അരിപ്പാറ എന്നിവിടങ്ങളില്‍ നടക്കും. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകള്‍, മദ്രാസ് ഫണ്‍ ടൂള്‍സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ആറാം തവണ സംഘടിപ്പിക്കുന്ന പരിപാടി ആദ്യമായാണ് അന്തര്‍ദേശീയ തലത്തിലുള്ള മത്സരമായി നടത്തുന്നത്.
ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം താരങ്ങള്‍ പങ്കെടുക്കും. യു.എസ്, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, ജര്‍മനി, സ്‌പെയിന്‍, സ്‌കോട്‌ലന്‍ഡ്, കാനഡ, ഓസ്ട്രിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രാദേശിക തലത്തിലുള്ളവര്‍ക്ക് ഒരുമാസം മുന്‍പ് ഇന്റര്‍നാഷനല്‍ കനോ ഫെഡറേഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയിക്കും.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, ഡി.എഫ്.ഒ സുനില്‍കുമാര്‍, വിനോദസഞ്ചാര വകുപ്പ് മേഖല ജോ. ഡയറക്ടര്‍ സി.എന്‍ അനിതകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."