കള്ളന്മാരെ പേടിച്ച് ഉറക്കമൊഴിച്ച് നാട്ടുകാര്‍
തൃപ്രയാര്‍: കള്ളന്മാരെ പിടികൂടാന്‍ ഉറക്കമൊഴിച്ച് പൊലിസും നാട്ടുകാരും. താന്ന്യം പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷ്ടാക്കളുടെ ശല്യം ഉണ്ടായത്.
പെരിക്കോട്ടുകര ശിപായി മുക്ക് പരിസരത്ത് രാത്രി എട്ടരയോടെയും തൃപ്രയാര്‍ കിഴക്കേ പൈന്നൂര്‍ പ്രദേശത്ത് പുലര്‍ച്ചെ രണ്ടരയോടെയുമാണ് മോഷ്ടാക്കളെ കണ്ടത്. പെരിങ്ങോട്ടുകരയില്‍ സത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പൈനൂരില്‍ വീട്ടുകാര്‍ മോഷ്ടാവിനെ കണ്ടു. ബര്‍മൂഡ ധരിച്ച് കണ്ണിന് അടിയില്‍ വെളുത്ത ചായം വരച്ചാണ് മോഷ്ടാക്കള്‍ വന്നത് എന്ന് വീട്ടുകാര്‍ പറഞ്ഞു. പൊലിസും നാട്ടുകാരും മോഷ്ടാക്കളെ പിടികൂടാന്‍ സജീവമായി രംഗത്ത് ഉണ്ട്.
പഞ്ചായത്തിലെ പല പ്രദേശത്തും വിജനമായ പാടങ്ങളും കുറ്റിക്കാടുകളും ഉള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ അന്തരീക്ഷമാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പഴുവില്‍ ഗോകുലം സ്കൂള്‍ പരിസരം, കരുവാന്‍ വളവ് എന്നിവിടങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഉണ്ടായി. പൊലിസിന്റെ രാത്രികാല പട്രോളിങ്ങ് നാട്ടുകാരുടെ സഹായത്തോടെ സജീവമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."