മഴ പെയ്താല്‍ മലിനജലക്കെട്ട്: തിരൂര്‍ മാര്‍ക്കറ്റിനെ മാലിന്യപ്പുഴയാക്കുന്ന ഓടകളുടെ ശുചീകരണം തുടങ്ങി
തിരൂര്‍: മഴ പെയ്താലുടന്‍ മലിനജലം പരന്നൊഴുകി തിരൂര്‍ മാര്‍ക്കറ്റില്‍ വെള്ളക്കെട്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് പതിവായതോടെ ഓടകള്‍ ശുചീകരിക്കാന്‍ തുടങ്ങി. നഗരസഭാ തീരുമാനപ്രകാരം ജെ.സി.ബി ഉപയോഗിച്ച് സ്ലാബ് ഇളക്കി മാറ്റി ഓടകളില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം ലോറിയിലാക്കി മാറ്റുന്ന പ്രവൃത്തിക്കാണ് തുടക്കമായത്.
തിരൂര്‍ ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറുഭാഗത്തുള്ള ഗള്‍ഫ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന മാര്‍ക്കറ്റ് ഭാഗത്തു നിന്നാണ് ഓടകളിലെ മാലിന്യം നീക്കി തുടങ്ങിയത്. ഇത്തവണ വേനല്‍ മഴ പെയ്തപ്പോഴെല്ലാം തിരൂര്‍ മാര്‍ക്കറ്റ് പ്രദേശത്തും പരിസരങ്ങളില്ലെല്ലാം രൂക്ഷമായ വെള്ളക്കെട്ടുണ്ടായിരുന്നു.
മഴവെള്ളം ഓടകളിലൂടെ ഒഴുകി പോകാതായതോടെ ഓടകളിലെ മാലിന്യവും ചേര്‍ന്ന് റോഡിലേക്ക് പരന്നൊഴുകുകയായിരുന്നു. ഇത് യാത്രക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഒരുപോലെ ദുരിതമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മഴശക്തമാകും മുന്‍പ് ഓടകള്‍ ശുചീകരീക്കാന്‍ നടപടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."