സ്വകാര്യബസുകളുടെ അമിതവേഗം: നടപടിയെടുക്കാതെ അധികൃതര്‍
എടപ്പാള്‍: സ്വകാര്യബസുകളുടെ അമിതവേഗത്തിന് തടയിടാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആരോപണം ശക്തമാക്കുന്നു. പൊലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെയും നേതൃത്വത്തില്‍ നേരത്തേ പരിശോധന കാര്യക്ഷമമായി നടന്നിരുന്നതിനാല്‍ അമിതവേഗം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ പരിശോധനകള്‍ നിലച്ചതോടെ സ്വകാര്യബസുകളുടെ മത്സരയോട്ടം പഴയപടിയായി.
സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മത്സരിച്ചോടുന്ന തൃശൂര്‍, കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ യാത്രക്കാരുടെ ജീവന്പുല്ലുവിലയാണ് കല്‍പിക്കുന്നത്. സമയത്തെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്.
അമിതവേഗം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ വേഗനിയന്ത്രണ സംവിധാനങ്ങളും(സ്പീഡ് ഗവേണര്‍) ഇപ്പോള്‍പ്രവര്‍ത്തനക്ഷമമല്ല.
പല ബസുകളിലും ഇവ ഉപയോഗിക്കുന്നുമില്ല. തിരക്കേറിയ ദേശീയ, സംസ്ഥാന പാതകളിലൂടെ കുതിച്ചോടുന്ന ബസുകള്‍ പലപ്പോഴുംഅപകടങ്ങള്‍ക്ഷണിച്ചുവരുത്തുകയാണ്. മറ്റുവാഹനങ്ങള്‍ക്കും ഇവര്‍ ഭീഷണിയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."