താനൂര്‍ സംഘര്‍ഷം കോടിയേരി കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നു: മുസ്‌ലിം ലീഗ്
താനൂര്‍: താനൂര്‍ തീരദേശത്തെ പൊലിസ് അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്ന് താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. കടപ്പുറത്തുണ്ടായത് പൊലിസിന്റെ രൂക്ഷമായ അക്രമപ്രവര്‍ത്തനങ്ങളാണെന്ന് ഇടത് മുന്നണിയിലെ ഘടകക്ഷി നേതാക്കളും ഡി.വൈ.എഫ്.ഐയും പരസ്യമായി പ്രഖ്യാപിച്ചിരിക്കെ പൊലിസിനെ വെള്ളപൂശാന്‍ കൊടിയേരി നടത്തിയ ശ്രമം മത്സ്യതൊഴിലാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സമാധാന യോഗത്തിലും എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പൊലിസ് നരനായാട്ടിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. താനൂരില്‍ സര്‍ക്കാറിന്റെ മുഖം വികൃതമായതിനെ മായ്ച്ചുകളയാനുള്ള വിഫല ശ്രമമാണ് കൊടിയേരി നടത്തുന്നത്. അക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സ്ഥലം സന്ദര്‍ശിക്കാത്ത താനൂര്‍ എം.ല്‍.എ, കൊടിയേരിയോടൊപ്പം സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനം നടത്തിയതും ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല.
പൊലിസ് അതിക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സയ്യദ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. നൂഹ് കരിങ്കപ്പാറ, കെ.സി ബാവ, യൂസുഫ് കല്ലേരി, ഇ അബൂബക്കര്‍, ഇസ്മാഈല്‍ പി, അഡ്വ. പി.പി ഹാരിഫ്, വി.പി.ഒ അസ്‌കര്‍ മാസ്റ്റര്‍, പി.എ സലാം, ബിയ്യാത്തില്‍ സൈതലവി ഹാജി, കെ.കെ ഹനീഫ, പി.ടി നാസര്‍, മാടമ്പാട്ട് ഹാനിഫ, കെ.പി അലിക്കുട്ടി, കെ.സി നൗഫല്‍, അഡ്വ. കെ.പി സൈതലവി, വി.കെ.എ ജലീല്‍, സയ്യിദ് ഹക്കീം തങ്ങള്‍, തെയ്യമ്പാടി ബാവഹാജി, പട്ടാക്കല്‍ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."