മാലിന്യം ഓവുചാലില്‍ തള്ളി പുഴ മലിനപ്പെടുത്തുന്നതായി ആക്ഷേപം
കരുവാരകുണ്ട്: പുന്നക്കാട് ചുങ്കം ഓവുപാലത്തില്‍ മാലിന്യംതള്ളി പുഴ മലിനപ്പെടുത്തുന്നതായി ആക്ഷേപം. ചുങ്കം ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും ചുങ്കം പുന്നക്കാട് ഭാഗത്തെ വിവിധ കട ഉടമസ്ഥരുമാണ് ജൈവ അജൈവ മാലിന്യങ്ങള്‍ തള്ളുന്നതെന്ന പരാതിയുമായാണ് ടൗണില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
കരുവാരകുണ്ട് പൊലിസ് ആരോഗ്യ വകുപ്പിന് പരാതി നല്കാന് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനും കച്ചവട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനും കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊടുവണ്ണി പുതിയകത്ത് മുഹമ്മദിന്റെ പേരില്‍ കരുവാരകുണ്ട് പൊലിസ് കേസെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ്, എച്ച.ഐ മനോജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലിസ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."