HOME
DETAILS
MAL
മതില്‍ തകര്‍ത്ത് കാട്ടാന വനം ഔട്ട്‌പോസ്റ്റിന്റെ അകത്തു കയറി
backup
March 22 2017 | 22:03 PM
കരുളായി: മാഞ്ചീരി കോളനിയില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ അകലെ കണ്ണികൈയിലുള്ള വനം ഔട്ട് പോസ്റ്റിന്റെ ചുറ്റുമതില്‍ ആന തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി ഒ.പിയ്ക്ക് ചുറ്റും പുതുതായി പണിത മതിലാണ് ആന തകര്‍ത്തത്. മതില്‍ തകര്‍ത്ത് ഒ.പി കോമ്പൗ@ില്‍ പ്രവേശിച്ച ആന ഒ.പിയുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയും ഒ.പിയ്ക്ക് അകത്തു@ായിരുന്ന കട്ടില്‍ നശിപ്പിക്കുകയും അകത്ത് മല മൂത്രവിസര്‍ജനവും നടത്തിയാണ് മടങ്ങിയത്. ചില ദിവസങ്ങളില്‍ രാത്രി നേരത്ത് വനപാലകര്‍ ഒ.പിയില്‍ താമസിക്കാറു@്. ഈ സമയത്താണ് ആന വന്നിരുന്നതെങ്കില്‍ വനപാലകര്‍ക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്നു. നെടുംങ്കയം ഡെപ്യുട്ടി റേഞ്ചര്‍ ഡി.ഹരിലാല്‍, ഗ്രേഡ് ഡേപ്യുട്ടി അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."