മാഞ്ചീരിയിലെ ആദിവാസികള്‍ക്ക് ഇനി വിറക് വേ@; കോളനിക്കാര്‍ക്ക് ഗ്യാസ് കണക്ഷനായി
കരുളായി: ഉള്‍വനത്തിലെ മാഞ്ചീരി ചോലനായ്ക്ക കോളനിയിലെ കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന് വിതരണം ചെയ്തു. ഗ്രീന്‍ ഇന്ത്യമിഷന് ഫണ്ട@ുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാഞ്ചീരി കോളനിയില്‍ കഴിയുന്ന മൂന്ന് കുടുംബങ്ങള്‍ക്കാണ് ഗ്യാസ് സ്റ്റൗവും കണക്ഷനും നല്‍കിയത്. കോളനിയില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ നെടുങ്കയം ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ ഡി. ഹരിലാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രേഡ് ഡെപ്യുട്ടി അബ്ദുല്‍ ഗഫൂര്‍, വി.എസ്.എസ് സെക്രട്ടറി ഈശ്വരപ്രതാപന്, പൂക്കോട്ടും പാടം എ.എസ്.ഐ ശിവന് തുടങ്ങിയവര്‍ സംസാരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഗ്യാസ് ഉപയോഗത്തില്‍ പരിശീലനവും നല്കി. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ 65 കുടുംബങ്ങള്‍ക്കും വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഗ്യാസ് കണക്ഷന് എത്തിച്ചു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."