HOME
DETAILS
MAL
കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു
backup
June 29 2016 | 02:06 AM
മാനന്തവാടി: കനത്ത മഴയില്‍ വീട്ട് മുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. തൃശ്ശിലേരി ചെങ്ങമനാട്ട് ആലിസിന്റെ വീട്ട് മുറ്റത്തെ കിണറാണ് 30 അടിയോളം ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടില്‍ വാടകക്ക് താമസിക്കുന്ന ശിവജിയും സഹോദരിയും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കിണര്‍ ഇടിഞ്ഞ് താഴുന്നത് കണ്ടത്. ഇത് വീടിനും ഭീഷണി ആയി മാറിയിരിക്കുകയാണ്. മാനന്തവാടി വില്ലേജ് ഓഫിസര്‍ സുജിത്തിന്റെ നേതൃത്വത്തില്‍ റവന്യു ജീവനക്കാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."