തോക്കും തിരകളുമായി മൂന്നുപേര്‍ പിടിയില്‍
വൈത്തിരി: രേഖകളില്ലാത്ത നാടന്‍ തോക്കും, തിരകളുമടക്കം നായാട്ട് ഉപകരണങ്ങള്‍ കൈവശം സൂക്ഷിച്ചതിന് മൂന്നംഗസംഘത്തെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്കട സ്വദേശികളായ കുന്നത്ത് വീട് റിയാസ് ബാബു (34), കാരയില്‍ കെ രാജീവ് (34), വൈത്തിരി പന്ത്രണ്ടാംപാലം ആനോത്ത് വീട്ടില്‍ റിയാസ് (32) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. വൈത്തിരി ആനക്കുഴിയിലെ ഹോംസ്‌റ്റേയില്‍ നിന്നാണ് ഇവരെ പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘം പൊലിസ് കസ്റ്റഡിയിലാകുന്നത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വൈത്തിരി ചാരിറ്റി ആനക്കുഴിയിലെ ഹോംസ്‌റ്റേയില്‍ നിന്നും ഇവര്‍ പിടിയിലാകുകയായിരുന്നു. ഹോംസ്‌റ്റേയ്ക്ക് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ഇവരുടെ ഇന്നോവ കാറില്‍ നിന്നുമാണ് തോക്കും തിരകളുമടങ്ങിയ നായാട്ട് ഉപകരണങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മങ്കട സ്വദേശികളായ റിയാസ് ബാബുനെതിരെയും, രാജീവിനെതിരെയും ആയുധം കൈവശം വച്ചതുള്‍പ്പെടെയുള്ള കേസുകളും, വൈത്തിരി സ്വദേശി റിയാസിനെതിരെ മറ്റ് രണ്ട്‌പേര്‍ക്കും താമസസൗകര്യം ഒരുക്കികൊടുത്തതിന്റെ പേരിലും കേസുകല്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."