നിപാ വൈറസ് പനി: കൊണ്ടോട്ടി നഗരസഭാ പ്രദേശത്ത് മുന്‍കരുതല്‍ ശക്തമാക്കി
കൊണ്ടോട്ടി: സംസ്ഥാനത്ത് നിപാ വൈറസ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടി നഗരസഭാ പ്രദേശത്ത് മുന്‍കരുതല്‍ ശക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയായ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും വേണ്ട നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്മാന് സി.കെ നാടിക്കുട്ടിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഇതിന് മുന്നോടിയായി ഇന്ന് വാര്‍ഡുകളില്‍ ആരോഗ്യ സേനാംഗങ്ങളുടെയും ആശ വര്‍ക്കര്‍മാരുടെയും യോഗം ചേരും. കൗണ്‍സിലര്‍മാര്‍, വാര്‍ഡ് ശുചിത്വസമിതി അംഗങ്ങള്‍, ആരോഗ്യ ജീവനക്കാര്‍,നഗരസഭാ ആരോഗ്യ വിഭാഗം, ആശവര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗവും നടക്കും. ആരോഗ്യ സന്ദേശ വാഹന പ്രചാരണ യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടു@്. നഗരസഭാ ചെയര്മാന് സി.കെ നാടിക്കുട്ടി, എ.മുഹമ്മദ്ഷാ, ചുക്കാന്‍ ബിച്ചു, കെ.കെ അസ്മാബി, യു.കെ മമ്മദിശ, കെ.അബ്ദുല്‍ സലാം, പി.കൃഷ്ണന്, മുരളീധരന്, ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പനി ബാധിതര്‍ കുറവായിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ മുന്‍ കരുതലുകളോടെ മാസ്ക് ധരിച്ചാണ് രോഗികളെ പരിശോധിച്ചത്. താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി കൂടി പ്രവര്‍ത്തിപ്പിക്കുന്നത് രോഗികള്‍ ആശ്വാസമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."