പത്രത്തില്‍ വിവാഹ പരസ്യം നല്‍കി യുവതികളെ വഞ്ചിക്കുന്നയാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പത്രത്തില്‍ വ്യാജ വിവാഹ പരസ്യം നല്‍കി യുവതികളെ കബളിപ്പിച്ച് സ്വര്‍ണവും പണവു തട്ടിയെടുക്കുന്ന കണ്ണൂര്‍ സ്വദേശി അഷ്‌റഫ് (43) പൊലിസ് പിടിയിലായി. മങ്കട സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പത്രപരസ്യം കണ്ട് വിളിക്കുന്ന പെണ്‍ വീട്ടുകാര്‍ക്ക് വ്യാജ നമ്പര്‍ ഉപയോഗിച്ച് മറ്റുള്ള യുവാക്കളുടെ ഫോട്ടോയും വീടിന്റെ ചിത്രങ്ങളും അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് സ്ത്രീകളുടെ ഫോണ്‍നമ്പര്‍ വാങ്ങി അത്യാവശ്യകാര്യത്തിന് പണം ആവശ്യപ്പെടും. പണമോ സ്വര്‍ണമോ ലഭിച്ചാല്‍ വ്യാജ ഫോണ്‍ നമ്പര്‍ ഒഴിവാക്കും. പരാതിക്കാരിയില്‍ നിന്ന് അരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ സ്വദേശിനികളില്‍ നിന്ന് യഥാക്രമം ഇരുപത്തി ആറായിരം, മുപ്പതിനായിരം രൂപയും പ്രതി തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ സാജു കെ. എബ്രഹാം എന്നിവരുടെ കീഴില്‍ മങ്കട എസ്.ഐ എ.എച്ച് സഫീറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഡീഷണല്‍ എസ്.ഐ സുബൈര്‍, പി.മോഹന്‍ദാസ്, സി.പി മുരളീധരന്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, മനോജ് കുമാര്‍, വിദ്യാധരന്‍, സവാദ്, ജയചന്ദ്രന്‍ ,സന്തോഷ്, അലവിക്കുട്ടി എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."