HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇനി ഓണ്‍ലൈനില്‍
backup
May 22 2018 | 05:05 AM
മലപ്പുറം: മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയുടെ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴി അയച്ച അപേക്ഷ പരിശോധിച്ചു ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനാണ് നിര്‍ദേശം. ഇതിനായുള്ള വിലേജ് ഓഫിസര്‍മാരുടെയും താലൂക്ക് ഓഫിസര്‍മാരുടെയും പരിശീലന പരിപാടി കലക്ടറേറ്റില്‍ നടന്നു.
സി-ഡിറ്റ് ജില്ലാ കോഡിനേറ്റര്‍ റിനേഷ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. അപേക്ഷകന് ബാങ്ക് അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറും നിര്‍ബന്ധമായും നല്‍കിയിരിക്കണം.
അപേക്ഷ എസ്.എം.എസ് വഴി ഉറപ്പാക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ പുതിയ അക്കൗണ്ട് തുറക്കണം. ഓണ്‍ലൈന്‍ സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വന്നിട്ടുണ്ട്.
100 മണിക്കൂറിനുള്ളില്‍ അപേക്ഷകന് തുക ലഭിക്കുമെന്നതാണ് പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."