സഹചാരി: ജില്ലയില്‍നിന്ന് അരക്കോടിയോളം രൂപ
ആതുര സേവനത്തിനായി എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിലേക്കു ജില്ലയില്‍നിന്ന് ഈ റമദാനില്‍ ശേഖരിച്ചത് അരക്കോടിയോളം രൂപ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘടനാ പ്രവര്‍ത്തകര്‍ യൂനിറ്റുതലത്തില്‍ ഫണ്ട് ശേഖരിച്ചത്.
ആദ്യഘട്ടമായി ലഭിച്ച 47,44,727 രൂപ കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്കു കൈമാറി. മലപ്പുറം ഈസ്റ്റ് ജില്ലയില്‍നിന്നു 23,51,035 രൂപയും വെസ്റ്റ് ജില്ലയില്‍നിന്നു 23,93,692 രൂപയുമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. അടുത്ത ദിവസങ്ങളിലായി രണ്ടാംഘട്ട തുകയും കൈമാറും.
പന്ത്രണ്ടു വര്‍ഷമായി സംസ്ഥാനത്തു സഹചാരിയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. രോഗ ചികിത്സയ്ക്കായാണ് തുക അനുവദിക്കുന്നത്. കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പാണക്കാട്ട് നടന്ന ചടങ്ങില്‍ ഈസ്റ്റ് ജില്ലാ വിഹിതം പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്കു കൈമാറി. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, സ്വദഖത്തുല്ലാഹ് ചെറുമുറ്റം, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, എ.പി.എ റഷീദ് വാഫി, എ.പി സുബൈര്‍ മുഹ്‌സിന്‍, സുബൈര്‍ ഫൈസി, സ്വാദിഖ് ഫൈസി, ഇസ്്മാഈല്‍ അരിമ്പ്ര പങ്കെടുത്തു. വെസ്റ്റ് ജില്ലാ ഫണ്ട് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കൈമാറി. സയ്യിദ് അബ്ദുര്‍റഷീദ് ശിഹാബ് തങ്ങള്‍, പി.എം റഫീഖ് അഹ്മദ്, ശാഫി മാസ്റ്റര്‍ ആട്ടീരി, അനീസ് ഫൈസി മാവണ്ടിയൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ഹുദവി ചാപ്പനങ്ങാടി, ജലീല്‍ ചാലില്‍കുണ്ട്, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി കുന്നുംപുറം, റഊഫ് കണ്ണന്തളി, കെ.പി.എം ബഷീര്‍ ചേറൂര്‍, റഊഫ് കാച്ചടിപ്പാറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."