തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി യെദ്യൂരപ്പ
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ. വിജയ് പുര ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യെദ്യൂരപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് വിജയപുര ജില്ലയില്‍ വോട്ടിങ് മെഷീന്റെ എട്ട് പെട്ടികള്‍ കണ്ടെത്തിയത്.
അതേ സമയം, കമ്മീഷന്‍ ആരോപണം നിഷേധിച്ചു. ഈ പെട്ടികളില്‍ മെഷീനുകള്‍ ഉണ്ടായിരുന്നില്ലെന്ന് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഓരോ വിവിപാറ്റ് മെഷീനുകളിലും ആറ് അക്കങ്ങളും ഒരു അക്ഷരവും അഞ്ച് ചിഹ്നങ്ങളും ചേര്‍ന്ന കോഡ് ഉണ്ടായിരിക്കും. എന്നാല്‍ കണ്ടെത്തിയ മെഷീനുകളുടെ പെട്ടികളില്‍ അത്തരം കോഡ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."