സംസ്ഥാന സര്‍ക്കാരിന്റേതു പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നയം : എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിയ്ക്കുന്ന നയമാണു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കന്നതെന്നും അത്താണി എസ്.ഐ.എഫ്.എല്‍ യൂനിറ്റിനെ മികവിന്റെ കേന്ദ്രമാക്കുമെന്നും വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ് അത്താണി യൂനിറ്റില്‍ സ്ഥാപിക്കുന്ന പുതിയ ഹീറ്റ് ട്രീറ്റ്‌മെന്റിന്റേയും സ്‌ക്രൂപ്രസ് ഡിവിഷന്റേയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നഷ്ടത്തിലായിരുന്ന എസ്.ഐ.എഫ്.എല്‍ സ്ഥാപനത്തെ മാനേജ്‌മെന്റിന്റേയും തൊഴിലാളികളുടേയും കൂട്ടായ്മയിലൂടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കമ്പനി വലിയൊരു കുതിച്ചു ചാട്ടത്തിനു പ്രാപ്തമാകും.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുമ്പോള്‍, കേരളം ബദല്‍ നയം സ്വീകരിച്ചു പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു ചെയ്യുന്നത്. സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കാന്‍ ഇന്ത്യക്കാകെ മാതൃകയായ ബദല്‍ നയമാണു എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്.
5000 ഹെക്ടര്‍ ഭൂമി വ്യവസായ പാര്‍ക്കിനായി എറ്റെടുത്തു. കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനക്കു വച്ചിരുന്ന പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍, സംസ്ഥാനം 53 കോടി രൂപ നല്‍കി എറ്റെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വഴികാട്ടിയായ ഫാക്ടിന്റെ 500 ഏക്കര്‍ ഭൂമി വില നല്‍കി എറ്റെടുത്തു. സംസ്ഥാനത്തു നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 15 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു കുതിക്കാന്‍ സാധിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിനും സാധിച്ചു.കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
പുതിയസംരംഭം ആരംഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കണം, നിക്ഷേപകര്‍ക്ക് ആശ്വസകരമായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അപേക്ഷകളെല്ലാം ഓണ്‍ലൈനാക്കി. ഒരു മാസത്തിനകം അനുമതി ലഭിക്കാത്ത പക്ഷം അനുമതി ലഭിച്ചതായികണക്കാക്കും.
ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമള്‍ ലളിതമാക്കിയിട്ടുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സില്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയവ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കും. പ്രവര്‍ത്തനരഹിതമായ അത്താണി കെല്‍ട്രോണ്‍ യൂനിറ്റ് ഈ വര്‍ഷം തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. എസ്.ഐ.എഫ്.എല്‍ എം.ഡി, എം.കെ ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. പി കെ ബിജു എം.പി മുഖ്യാതിഥിയായി.
എം.ആര്‍.അനൂപ് കിഷോര്‍, ബേബി ജോസ്, ഡോ.കെ.എസ് കൃപ കുമാര്‍, ജെ. ചന്ദ്രബോസ്, പി.ടി അജയകുമാര്‍ , വി. ബാബു, കെ.അജിത്കുമാര്‍,എ.യു വൈശാഖ് സംസാരിച്ചു.
എസ്.ഐ.എഫ്.എല്‍ ഡയരക്ടര്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി സ്വാഗതവും, എസ്.ഐ.എഫ്.എല്‍.ജി എം.പി ആനന്തന്‍ നന്ദിയും പറഞ്ഞു. 30 വര്‍ഷത്തല്‍ കൂടുതല്‍ കാലം സേവനം അനുഷ്ടിച്ച ജീവനക്കാരെ വേദിയില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."