ജവഹര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം: പോരായ്മകള്‍ പരിഹരിക്കണമെന്ന് മന്ത്രി
കുന്നംകുളം : നിര്‍മാണം പൂര്‍ത്തിയായ ജവഹര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പോരായ്മകള്‍ പരിഹരിച്ചു നഗരസഭക്കു കൈമാറാന്‍ മന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.
നിലവിലുള്ള ഗാലറി നിലനിര്‍ത്തി മേല്‍ക്കൂര നിര്‍മിക്കാന്‍ പി.ഡബ്ലിയു.ഡി എന്‍ജിനീയറിങ് വിഭാഗത്തിനായിരുന്നു നിര്‍മാണച്ചുമതല.
നിര്‍മാണത്തിലെ പോരായ്മകള്‍ മൂലം സ്റ്റേഡിയം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കാനായിട്ടില്ല.
ബാബു എം പാലിശേരിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ചു രണ്ടു ഘട്ടങ്ങളിലായാണു നിര്‍മാണം.
ഒരു കോടി 22 ലക്ഷം രൂപ മേല്‍ക്കൂര നിര്‍മാണത്തിനും 60 ലക്ഷം രൂപ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ നിര്‍മാണത്തിനുമാണു അനുവദിച്ചത്.
കോര്‍ട്ടിന്റെ അപാകത ഏറെ കുറെ പരിഹരിച്ചെങ്കിലും മേല്‍ക്കുരയുടെ പരാതി നിലനിലക്കുകയാണ്.
വായുസഞ്ചാരമില്ലാത്ത രീതിയില്‍ അശാസ്ത്രീയമായാണു നിര്‍മാണം എന്നാണു കായിക വിദഗ്ദരുടെ പരാതി.
ഒരു കോടി പത്തു ലക്ഷം രൂപക്കാണു ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
മേല്‍ക്കൂര നിര്‍മാണത്തിനു ശേഷം ബാക്കിവന്ന 15 ലക്ഷം രൂപക്കു പുതിയ എസ്റ്റിമേറ്റു തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തില്‍ ജനലഴികള്‍ സ്ഥാപിക്കാനും ഫാനുകള്‍ സ്ഥാപിക്കാനുമാണു പുതിയ നിര്‍ദ്ദേശം.കൂടാതെ സ്റ്റേഡിയത്തിനു മുന്‍വശത്തു മുറ്റം ഇന്റര്‍ലോക്ക് ചെയ്തു സംരക്ഷിക്കാനും മതിലുകള്‍ അറ്റകുറ്റപണികള്‍ നടത്താനും ഈ തുക വിനിയോഗിക്കും.
നിലവിലുള്ള കേടുവന്ന ഫ്‌ളഡ് ലിറ്റുകള്‍ മാറ്റി താരതമ്യേന ചൂടു കുറഞ്ഞ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കാനും വൈദ്യുതീകരണം നടത്താനും പുതിയ എസ്റ്റിമേറ്റു തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ , യുവജനകായിക വകുപ്പ് എന്‍ജിനീയറിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍ എന്‍. മോഹന്‍കുമാര്‍, അസി. എന്‍ജിനീയര്‍ ആര്‍. ബിജു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."