HOME
DETAILS
MAL
കൗതുകം ഭീതിയാക്കി മാറ്റി വവ്വാല് കൂട്ടം
backup
May 22 2018 | 05:05 AM
കൊടുങ്ങല്ലൂര്‍: കൗതുകം ഭീതിയായി, വവ്വാല് കൂട്ടം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിനോടു ചേര്‍ന്നുള്ള ചരിത്ര മ്യൂസിയത്തിന്റെ പരിസരത്തുള്ള മരങ്ങളില്‍ ആയിരക്കണക്കിനു വവ്വാലുകളാണു തമ്പടിച്ചിട്ടുള്ളത്.
കാലങ്ങളേറെയായി വവ്വാല് കൂട്ടം മരങ്ങള്‍ താവളമാക്കിയിട്ടെങ്കിലും നാളിതുവരെ നാട്ടുകാര്‍ ഇവയെ കൗതുകത്തോടെയാണു കണ്ടു വന്നിരുന്നത്. എന്നാല്‍ മനുഷ്യ ജീവനെടുക്കുന്ന നിപ വൈറസിനു പിറകില്‍ വവ്വാലുകളാണെന്ന തിരിച്ചറിവ് നാട്ടുകാരിലെ കൗതുകം മായ്ച്ചു പകരം ഭീതി നിറച്ചിരിക്കുകയാണ്.
പള്ളി പരിസരത്തെ ഒട്ടുമിക്ക മരങ്ങളും വവ്വാലുകള്‍ കൈയ്യടക്കിക്കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്ന വവ്വാല് കൂട്ടത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."