കൈകൊട്ടുപാട്ടുകാരി ആമിന താത്തക്ക് ജിന്‍ഡാലിന്റെ കൈത്താങ്ങ്
തൃക്കരിപ്പൂര്‍: പഴയകാല കൈകൊട്ടു പാട്ടുകാരി ആമിന താത്തക്ക് ജിന്‍ഡാല്‍ കമ്പനിയുടെ കൈത്താങ്ങ്. മാസം തോറും കമ്പനി 5000 രൂപ വീതം നല്‍കും. ആദ്യഗഡു ആമിനാ താത്തക്കു ലഭ്യമാവുകയും ചെയ്തു.
പഴയകാലത്ത് സംഗീതമോ മൈക്ക് സംവിധാനമോ ഉപയോഗിക്കാതെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കല്ല്യാണ വീടുകളില്‍ കൈക്കൊട്ടി പാടിയ താത്ത തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ വാടക വീട്ടില്‍ അസുഖ ബാധിതയായി കഴിയുകയായിരുന്നു.
75 കാരിയായ ആമിന താത്തയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഫോക്ലാന്റ് ചെയര്മാന് തൃക്കരിപ്പൂരിലെ അഡ്വ. വി ജയരാജനാണ് ജിന്‍ഡാല്‍ കമ്പനിയുടെ ശ്രദ്ധയില്‍ പടുത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് ലോക ഫോക്ലോര് ദിനത്തില്‍ തൃക്കരിപ്പൂര്‍ ഫോക്ലാന്റ് ആമിന താത്തയെ ആദരിച്ചിരുന്നു. ആമിന താത്തക്ക് സ്വന്തമായി വീട് സംഘടിപ്പിച്ചു നല്‍കാനുള്ള പ്രയത്നത്തിലാണു ഫോക്ലാന്റ് ടീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."