HOME
DETAILS
MAL
ഉപയോഗശൂന്യമായ ഭീമന് പൈപ്പുകള്‍ പുഴയോരത്ത് ഉപേക്ഷിച്ച നിലയില്‍
backup
May 22 2018 | 05:05 AM
മലമ്പുഴ: പുതിയ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചപ്പോള്‍ ഉപയോഗശൂന്യമായ ഭീമന് പൈപ്പുകള്‍ പുഴയോരത്ത് ഉപേക്ഷിച്ച നിലയില്‍. മുക്കൈപുഴയുടെ കടുക്കാംകുന്നം നിലംപതി പാലത്തിനു സമീപത്താണ് ജലഅതോറിറ്റിയുടെ പൈപ്പുകള്‍ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്നത്.ഏതുസമയവും ഇത് പുഴയിലേക്ക് ഉരുണ്ടുവീഴാവുന്ന സ്ഥിതിയിലാണ്.
ഇങ്ങനെ സംഭവിച്ചാല്‍ പുഴയിലൂടെ ഒഴുകിവരുന്ന ചപ്പുചവറുകള്‍ പൈപ്പില്‍ തടഞ്ഞ് പുഴയിലെ നീരൊഴുക്കിനു തടസമുണ്ടാകുകയും ചെയ്യും.ഈ സാഹചര്യത്തില്‍ എത്രയുംവേഗം കൂറ്റന്‍ പൈപ്പുകള്‍ ഇവിടെനിന്നും മാറ്റണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."