HOME
DETAILS
MAL
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനു പുതിയ രാഷ്ട്രീയ സമവായം ഉണ്ടാകണം: സി.എന്‍ ചന്ദ്രന്
backup
March 22 2017 | 22:03 PM
കാഞ്ഞങ്ങാട്: കാവിഭീകരതയെ ചെറുക്കുന്നതിനു ജാതിമത വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണു വരുന്നതെന്നു സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്. വടക്കേ ഇന്ത്യയില്‍ ഉണ്ടായ ബി.ജെ.പിയുടെ വിജയം ഒന്നിച്ചു നില്‍ക്കേണ്ട ശക്തികള്‍ പരസ്പരം മത്സരിച്ചതിന്റെ സാഹചര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ ചന്ദ്രപ്പന് ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനു പുതിയ രാഷ്ട്രീയ സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.കെ ബാബുരാജ് അധ്യക്ഷനായി. എം അസിനാര്‍, എ തമ്പാന്, വി കൃഷ്ണന്, എ ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."