പിലിക്കോട് പഞ്ചായത്ത് ബജറ്റ് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍
ചെറുവത്തൂര്‍: ഇന്ത്യയിലെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പിലിക്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 13,16,10,000 രൂപ വരവും 13,09,475 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജയാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഗുണഭോക്തൃ പങ്കാളിത്തത്തോടു കൂടി എല്‍.ഇ.ഡി ബള്‍ബുകള്‍ എത്തിക്കും. ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം എല്‍.ഇ.ഡി ബള്‍ബുകളാകും നല്‍കുക. പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍-പൊതുസ്ഥാപനങ്ങളിലും ദേശീയപാതയോരത്തും അനുബന്ധ പാതകള്‍ക്കരികിലും പൂര്‍ണമായും എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും.
കാലിക്കടവില്‍ കെ.യു.ആര്‍.ഡി.എഫ്.സി ധനസഹായത്തോടുകൂടി രണ്ടു കോടിയുടെ വ്യാപാര സമുച്ചയം നിര്‍മിക്കും. പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളിലും മഴവെള്ള റീചാര്‍ജിങ് സംവിധാനം ഒരുക്കും. പുതിയ കെട്ടിടങ്ങള്‍ക്കു മഴവെള്ള സംഭരണി കര്‍ശനമാക്കും.
പുഞ്ചപ്പാടം തുടര്‍ പദ്ധതിയുമായി അടുത്ത വര്‍ഷം 130 ഏക്കര്‍ സ്ഥലത്ത് ശാസ്ത്രീയ ജൈവ നെല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കും. ചന്തേര അടിപ്പാത സംസ്ഥാന സര്‍ക്കാര്‍, എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സഹായത്തോടു കൂടി ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കും. എം കുഞ്ഞിരാമന്‍, കെ ദാമോദരന്‍, എം.ടി.പി മൈമൂനത്ത്, വി.പി രാജീവന്‍, പി.വി കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."