HOME
DETAILS

ഭാരതപ്പുഴയെ വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍

  
backup
May 22 2018 | 05:05 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

 


പാലക്കാട് : ഒരിക്കല്‍ ജലസമൃദ്ധമായിരുന്ന നമ്മുടെ നാട്ടില്‍ ജലത്തിന്റെ പ്രധാന്യം മനസ്സിലാക്കികൊണ്ടുള്ള സംരക്ഷണമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുജലത്തിന്റെ എല്ലാ ഉറവിടങ്ങളും സംരക്ഷിക്കപെടണം. പാലക്കാട് മലപ്പുറം ജില്ലകളിലെ കാര്‍ഷികരംഗത്തെ പച്ചപ്പ് നിലനിര്‍ത്തുന്നതിന് ഭാരതപുഴയുടെ സാന്നിധ്യം വലുതാണ്.
ഒറ്റപ്പാലം ബി.ഇ.എം യു.പി സ്‌ക്കൂള്‍ വേദിയില്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ നിര്‍വഹണരേഖയുടെ പ്രഖ്യാപനവും പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരതപുഴയെ പഴയരീതിയില്‍ വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മയിലൂടെയെ സാധിക്കുകയുള്ളു. അതുമായി ബന്ധപ്പെട്ട് ഒരു പൊതു ബോധവും പൊതു സംസ്‌കാരവും രൂപപ്പെടണം. ഇത്തരം പൊതുവികാരങ്ങള്‍ക്ക്് സര്‍ക്കാറിന്റെ പിന്തുണ ഉറപ്പായും ഉണ്ടാകും.
കേന്ദ്രസര്‍ക്കാറിന്റെ നദീ പുനരുജ്ജീവന പദ്ധതിയിലേക്ക്് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. നിളാ സംരക്ഷണത്തിന്റെ ഭാഗമായി നദിയുടെ കൈവഴികള്‍ വീണ്ടെടുക്കണം. ഭാരതപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് വ്യാപകമാക്കണമെന്നും മാലിന്യനിര്‍മാര്‍ജ്ജനം ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതപുഴയുടെ കരഭൂമി പോലെയാകുന്ന ഈ അവസ്ഥ ഒറ്റദിവസം കൊണ്ടുണ്ടായതല്ല. പുഴയിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന തരത്തില്‍ ഭൂപ്രദേശത്തിന് മാറ്റം വന്നിട്ടുണ്ട്. വലിയതോതിലുളള കയ്യേറ്റവും മാലിന്യനിക്ഷേപവും നിളയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ വരട്ടയാര്‍ വീണ്ടെടുത്ത പോലുളള ഒരു പൊതു ഇടപെടല്‍ ഭാരതപുഴയുടെ വീണ്ടെടുപ്പിലും അനിവാര്യമാണെന്ന്് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജില്ലാപഞ്ചായത്തു പ്രസിഡന്റ് കെ .ശാന്തകുമാരി നിര്‍വഹണ രേഖ ഏറ്റുവാങ്ങി.
സര്‍ക്കാറിന്റെ ഹരിതകേരളമിഷന്‍ ഉള്‍പ്പെട്ട സമഗ്രവും ശാസത്രീയവുമായ നാല് മിഷനുകള്‍ ഇന്ത്യാ രാജ്യത്ത് തന്നെയില്ലായെന്ന് നീര്‍ത്തടഅറ്റ്‌ലസ് പ്രകാശനം ചെയ്തു കൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ സാംസ്‌കാരികവകുപ്പ് മന്ത്രിഎ. കെ ബാലന്‍ പറഞ്ഞു.
ഹരിതകേരളംമിഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍േ ഡോ.ടി.എന്‍ സീമ അറ്റ്‌ലസ് ഏറ്റുവാങ്ങി. പരിപാടിയില്‍ പി.ഉണ്ണിഎം.എല്‍.എ അധ്യക്ഷനായി. എം.ബി രാജേഷ് എം.പി, പി.കെ ശശി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി ബാലഗോപാല്‍ പങ്കെടുത്തു,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago