വര്‍ണങ്ങളില്‍ വരയുടെ ജാലകം തീര്‍ത്ത് കെ.എ മനോജ്
പാലക്കാട്: വര്‍ണ്ണങ്ങളില്‍ വരയുടെ ജാലകം തുറന്ന് മുന്നേറുന്ന പാലക്കാട് സ്വദേശി കെ.എ മനോജ്് ഇന്ന് പുതിയ വര്‍ണ്ണങ്ങള്‍ തേടി പോവുകയാണ്. ഗ്രാഫിക്ക് ഡിസൈനര്‍ എന്നതിലുപരി പരസ്യകല, ഫോട്ടോഗ്രാഫി, പടനവൈകല്യമുള്ള കുട്ടിക്കള്‍ക്ക് പടനസഹായി, അധ്യാപകര്‍ക്കായി ഹാന്‍ഡ് ബുക്കുകള്‍, ആല്‍ബം, ഷോര്‍ട്ട് ഫിലിം, സംഗീതം, പെയിന്റിംഗ് എന്നീ വ്യത്യസത മേഖലകളില്‍ കഴിവ് തെളിയിക്കുകയാണ് മനോജ്. തിരുവനന്തപുരത്തുള്ള കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും പരസ്യകലയില്‍ ഡിഗ്രി കഴിഞ്ഞതിനു ശേഷം നിരവധി പരസ്യകലാ ഏജന്‍സികളില്‍ ജോലി ചെയ്ത ഇദ്ദേഹം ഇരുപത് വര്‍ഷങ്ങളായി പടനവൈകല്യമുള്ള കുട്ടികള്‍ക്കായി സേവനങ്ങള്‍ നല്‍കിവരുന്നു. ആന്ധ്രാപ്രദേശില്‍ റൂറല്‍ എജുക്കേഷന്റെ ഭാഗമായി ഋഷിവാലി സ്‌ക്കൂളില്‍ നടത്തിയ പടനവൈഭവ ക്ലാസ്സുകളില്‍ നിന്നും സേവനം നല്‍കി തുടങ്ങിയ ഇദ്ദേഹം ഇപ്പോള്‍ ആല്‍ഡി എന്ന അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിവരുന്ന ഈ സംരംഭം കുട്ടികളെ ഉദ്ദേശിച്ചു മാത്രമല്ല പടനവൈകല്യമുള്ള കുട്ടികളെ പടിപ്പിക്കുന്ന അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കി വരുന്നു ഈ പദ്ധതിയുടെ പാലക്കാട് യൂണിറ്റുകള്‍ തങ്കം ആശുപത്രിയിലും ജില്ലയിലെ നിരവധി ചിന്മയാ സ്‌ക്കൂളുകളിലും പ്രവര്‍ത്തിച്ചു വരുന്നു. വളരെ ചെറിയ വൈകല്യങ്ങള്‍ പോലും കുട്ടികളുടെ വിദ്യാഭാസത്തെ ബാധിക്കുകയും ഇത് ഇവരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം പദ്ധതികള്‍ സംസ്ഥാനത്ത് നടത്തിവരുന്നത്.
നിരവധി പാട്ടുകള്‍ രചിച്ച ഇദ്ദേഹം താരാട്ടു പാട്ടുകള്‍ കോര്‍ത്തിണക്കിയ ഒരു ആല്‍ബം പുറത്തിറക്കിയിരുന്നു ഇതില്‍ ജി.വേണുഗോപാല്‍ ആലപിച്ച ഗാനം വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും പുറത്തിറക്കി. പിന്നിട് പാലക്കാട് നഗര ചരിത്രത്തെ ആസ്പദമാക്കി പുറത്തിറക്കിയിരുന്ന 'നഗരം പിന്നിട്ട നാള്‍ വഴികള്‍ ' എന്ന സ്മരണിക മനോജിന്റെ ചിത്രകലാ ജീവിതത്തിലെ ശ്രദ്ധേയമായ വഴിത്തിരിവായിരുന്നു. അഞ്ച് മാസക്കാലമാണ് ഇതില്‍ അന്‍പതോളം ചിത്രങ്ങള്‍ വരക്കാനായി മനോജ് വിനിയോഗിച്ചത്. ചരിത്രം, സംസ്‌കാരം,കല,കാര്‍ഷികം,കായികം,സാമ്പത്തികം,മാധ്യമം എന്നീ മേഖലകളില്‍ പാലക്കാടിന്റെ മുന്നേറ്റങ്ങളും പോരായ്മകളും ചര്‍ച്ച ചെയ്യുന്ന ഈ സ്മരണിക പാലക്കാട് നഗരസഭയുടെ 150-ാം വാര്‍ഷികത്തിലാണ് പുറത്തിറക്കിയിരുന്നത്. ജില്ലയിലെ കുരുന്നുകളുടെ വിജയകരമായ ഭാവിക്കായി പാരന്റിംങ് മാഗസിനുകള്‍ ഉള്‍പ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മനോജ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."