ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണം: ഏഴര വര്‍ഷമായിട്ടും നീതി ലഭിക്കാതെ വേലായുധന്‍ മാസ്റ്റര്‍
പുതുനഗരം: കേരളത്തിലെ പ്രമുഖ പൊതു മേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരിലായിരുന്നു ദുരൂഹ രീതിയില്‍ 2011 ജനുവരി 24 ന് ശശീന്ദ്രന്റെയും മക്കളായ വിവേകിന്റെയും വ്യാസിന്റെയും മരണം. സംഭവം നടന്ന് ഏഴു വര്‍ഷം പിന്നിട്ടിട്ടും നിലവിലുള്ള കേസുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതില്‍ കാലതാമസവും വീഴ്ചയും വരുത്തുന്നതില്‍ മനംനൊന്ത് നീറുന്ന മനസ്സമായി കഴിയുകയാണ് എണ്‍പത്തി ഒമ്പതാം വയസ്സില്‍ ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ മാസ്റ്റര്‍.
മാറി മാറി വന്ന ഭരണകൂടങ്ങളുടെ പിന്തുണയോടെ പൊതു മേഖലാ സ്ഥാപനത്തിലെ 100 കോടിയിലധികം രൂപയുടെ അഴിമതി കമ്പനി സെക്രട്ടറി ഇന്റേണല്‍ ഓഡിറ്റര്‍എന്നീ നിലകളില്‍ ശശീന്ദ്രന്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വേലായുധര്‍ മാഷ് പറയുന്നു .മുന്‍ വ്യവസായ വകുപ്പു മന്ത്രി ഇളമരം കരീമിന്റെയും കെ.പത്മകുമാറിന്റെയും വിവാദ വ്യവസായി രാധാകൃഷ്ണന്റേയും പിന്‍ബലത്തോടെ സുന്ദരമൂര്‍ത്തിയെ മലബാര്‍ സിമന്റ് സില്‍ എം.ഡി.സ്ഥാനത്തേക്കു കൊണ്ടുവന്ന് ശശീന്ദ്രനെ രാജി വപ്പിച്ച് ആസൂത്രിതമായി മകനെയും രണ്ടു കുട്ടികളെയും ഇല്ലാതാക്കുകയായിരുന്നുവെന്ന് വേലായുധന്‍ മാസ്റ്റര്‍ ആരോപിക്കുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ്റ്റ് അച്ഛുതാനന്ദനെ ശശീന്ദ്രന്റെ വീടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് സി.പി.എം വിലക്കിയ സംഭവും സി.പി.എം നേതാക്കളാരും ആക്ഷന്‍ കൗണ്‍സിലുമായി സഹകരിച്ച് വി.എം രാധാകൃഷ്ണനെതിരായി രംഗത്തിറങ്ങാന്‍ പാടില്ലെന് കര്‍ശ്ശന നിര്‍ദേശം പാര്‍ട്ടിനല്‍കിയതും മലബാര്‍ സിമന്‍സിലെ അഴിമതികള്‍ സി.ബി.ഐ അന്വേഷണത്തിനു വിടേണ്ടതില്ല എന്ന് മന്ത്രിസഭാ തീരുമാനമെടുത്തതും കേസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് സഹോദരന്‍ സനല്‍കുമാര്‍ പറഞ്ഞു.
ശശീന്ദ്രന്‍ കേസില്‍ സി.ബി.ഐ 2014 ല്‍ കൊടുത്ത കുറ്റപത്രത്തിന്മേല്‍ യാതൊരു നടപടിയും കുറ്റവിചാരണയും നാളിതുവരെ നടത്താത്തതിലും മകന്‍ ശശീന്ദ്രന്റെയും കുട്ടി കളുടെയും മരണം ആസൂത്രിത കൊലപാതകമാണെന്നും ചുണ്ടി കാട്ടി മകന്‍ ഡോ.വി. സനല്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാണിക്കുന്ന അലംബാ വം കേസ് അട്ടിമറിക്കാന്‍ പ്രതിചേര്‍ക്ക പ്പെട്ടിട്ടുള്ള വിവാദ വ്യവസായിയും അഴിമതിക്ക് കൂട്ടുനിന്നിരുന്ന ഉന്നത രാഷ്ട്രീയ ലോബിയും സര്‍ക്കാര്‍ അഭിഭാഷകരും ചേര്‍ന്ന് ഉന്നതതലത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് ശശീന്ദ്രന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
മലബാര്‍ സിമന്‍സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ കുടുംബത്തിലെമൂന്നു ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ അവിടത്തെ അഴിമതികള്‍ കൂടി അന്വഷിക്കണമെന്ന് തെളിവുകള്‍ നിരത്തി രോഗശയയിലായ പിതാവ് വേയുധന്‍ മാസ്റ്ററും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോയ് കൈതാരവും സി.ബി.ഐ അന്വ ഷ ണ മാ വശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ ഫയല്‍ കാണാതായിരിക്കുന്നു എന്ന വിവരമാണ് ബസുക്കളെയും വേദനയിലാഴ്ത്തിയത്.
ഇതിനു പുറമെ അന്തര്‍സംസ്ഥാന ബന്ധമുള്ള മലബാര്‍ സമന്‍സ് അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കേണ്ടതാണെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് സംസ്ഥാന പോലീസ് മേധാവിയും വിജിലന്‍സ് ഡയറക്ടറും എഴുതിയ കത്തിന്റെ പകര്‍പ്പുകള്‍ സഹിതം മകന്‍ ഡോ.സനല്‍ കുമാര്‍ ഹൈക്കോടതിയില്‍ അനുബന്ധ കേസ് ഫയല്‍ ചെയ്തതിനു ശേഷമാണ് ഇതുസംബന്ധിച്ച കേസ് ഫയലുക്കള്‍ ഹൈക്കോടതി സമുച്ചയത്തില്‍ നിന് കാണാതായ സാഹചര്യം സൃഷ്ടിച്ചത്.
ഇത് വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ച് മകന്റെയും കുട്ടികളുടെയും മരണത്തിന്നുത്തരവാദിയാ വരെ രക്ഷിച്ച് സി.ബി.ഐ അന്വേഷണ ആവശ്യം വൈകിപ്പിച്ച് കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഉന്നതതല ഗൂഡാലോചനയാന്നെന്ന് ശശീന്ദ്രന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ശശീന്ദ്രന്‍ കേസില്‍ സമര്‍പ്പിക്കപ്പെട്ട സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സി.ബി.ഐ സ്വീകരിച്ചിട്ടില്ല.
അഴിമതികളെക്കുറിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ട് വര്‍ഷം പലതു കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച കേസ് ഫയലുക്കള്‍ കാണാനില്ലെന്ന മറുപടിയാണ് ഹൈക്കോടതിയില്‍ നിന്നും ലഭിക്കു ന്നത്. ഇത് ക്രിമിനല്‍ ഗൂഡാലോചനയാണ്. ഇത് സിറ്റിങ്ങ് ജഡ്ജിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മൂന്നു പേരുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികള്‍ക്ക് എത്രയും പെട്ടെന്ന് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതിലും ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താതെ കേസുകള്‍ വൈകിപ്പിക്കല്‍ തന്ത്രത്തിനു പിന്നിലും ഉന്നതതല ഗൂഡാലോചന മറ നീക്കി പുറത്തു കൊണ്ടുവരണ മെന്നാണ് ശശീന്ദ്രന്റെ നാട്ടുകാരായ നെന്മേനിവാസികളുടെ ആവശ്യം.
മകന്റെയും പേരക്കുട്ടി കളുടെയും മരണത്തില്‍ മനംനൊന്ത് നീറുന്ന മനസ്സില്‍ കഴിയുന്ന വേലായുധന്‍ മാസ്റ്റര്‍. നാലു വര്‍ഷത്തിന്നകം തന്നെ പ്രിയതമ വേലമ്മയും ഈ ലോകം വിട്ടു പോയതിന്റെ വേദനയും വേലായുധന്‍ മാസ്റ്റര്‍ മനസ്സില്‍ കൊണ്ടു നടക്കുന്നു. ധാര്‍മ്മികനീതിയിലും പരമോന്നത നീതിപീഠത്തിലുംഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് സത്യം ഒരുനാള്‍ജയിക്കുക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വസത്തിലാണ് 89 വയസിലെത്തിയ വേലായുധന്‍ മാഷ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."