നീലേശ്വരം പുഴയോരം: ഇത്‌മാലിന്യക്കൂമ്പാരം
നീലേശ്വരം: നീലേശ്വരം പുഴയോരം മാലിന്യക്കൂമ്പാരമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. മാര്‍ക്കറ്റ് ജങ്ഷനിലെ ജൈവനഗരിയുടെ പിറകുവശത്തെ പുഴയോരത്താണ് കടകളില്‍നിന്നും സ്വകാര്യ വ്യക്തികള്‍ തള്ളുന്നതുമായ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടൈയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിട്ടുള്ളത്. അതേസമയം പ്ലാസ്റ്റിക്കുകള്‍ കാറ്റില്‍ പറന്നും മറ്റും പുഴയില്‍ വീഴുന്നതും പതിവാണ്. കൂടാതെ പുഴയോരത്തെ കണ്ടല്‍ക്കാടുകളുടെ വേരുകളില്‍ ഇവ കുടുങ്ങിക്കിടക്കുന്നതിനാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. കണ്ടലുകളുടെ ഇടയില്‍ മുട്ടയിടുന്ന മത്സ്യങ്ങളുടെ നാശത്തിനും ഇതു കാരണമാകുന്നു.
അതേസമയം ഇത്തരത്തില്‍ പുഴ മലിനീകരിക്കപ്പെടുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും അധികൃതരോടൊപ്പം ഇതു കണ്ടില്ലെന്നു നടിക്കുകയാണ്. കൂടാതെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പിലും പച്ചക്കറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുന്നുകൂടി കിടക്കുകയാണ്. എന്നാല്‍ ജില്ലയില്‍ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചാവ്യാധികള്‍ പടരുമ്പോഴും ഇത്തരം മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
അതേസമയം നഗരസഭയുടെ കീഴില്‍ ചിറപ്പുറത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഇവിടെ സ്ഥാപിച്ച യന്ത്രങ്ങള്‍ തുരുമ്പിക്കുന്ന അവസ്ഥയിലാണുള്ളത്. 2007-08 ല്‍ 45 ലക്ഷം രൂപ ചെലവഴിച്ച് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് പ്ലാന്റ് നിര്‍മിച്ചത്. 2008 ഫെബ്രുവരി ഒന്‍പതിന് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. പ്രദേശവാസികള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നു. എന്നാല്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ കോടതി നഗരസഭക്ക് അനുമതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."