HOME
DETAILS
MAL
കൊലപാതകം ഐ.എസ് മാതൃകയില്‍: സമസ്ത
backup
March 22 2017 | 23:03 PM
കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം ഭീകര സംഘടനയായ ഐ.എസ് മാതൃകയിലാണെന്നു സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി പറഞ്ഞു. ഇത്തരം നിഷ്ഠൂരമായ കൊലപാതകം നടത്തിയവരെയും അതിനു പ്രചോദനം നല്കിയവരെയും കണ്ടെത്താനും അവരെ നീതി പീഠത്തിനു മുന്നിലെത്തിക്കാനും അന്വേഷണ സംഘം തയാറാകണം.
യാതൊരു പ്രകോപനങ്ങളുമില്ലാതെ മസ്ജിദ് പരിസരത്തെ കിടപ്പുമുറിയില്‍ കയറി മതാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ജില്ലയിലും മറ്റും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ കരങ്ങളേയും പുറത്തു കൊണ്ടുവരുന്നതു വരെ അന്വേഷണം അവസാനിപ്പിക്കരുതെന്നും ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."