റിയാസ് മുസ്‌ലിയാര്‍ വധം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്‌ലിം ലീഗ്
കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരി മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് മുഅദ്ദിന്‍ റിയാസ് മുസ്‌ലിയാരെ പള്ളിയില്‍ കയറി മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ അടിയന്തിരമായി പിടികൂടാനും സംഭവത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്‌നേഹത്തിന്റയും സമാധാനത്തിന്റെയും കേന്ദ്രമായ പള്ളിയില്‍ പോലും സുരക്ഷിതത്വമല്ലാത്തവിധം സമാനതകളില്ലാത്ത കൊടും പാതകമാണു ചൂരിയില്‍ നടന്നത്. സംഘ് പരിവാര്‍ സംഘടനകള്‍ക്ക് ഭൂരിപക്ഷമുള്ള മധൂര്‍ പഞ്ചായത്തില്‍പ്പെട്ട ചൂരി പ്രദേശത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം നടന്ന മൂന്നാമത്തെ കൊലപാതകമാണിത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഈ കൊലപാതകങ്ങളെല്ലാം അരങ്ങേറിയത്. കൊലപാതക കേസുകളിലെ പ്രതികള്‍ രക്ഷപ്പെടുന്നതും കേസുകള്‍ തളളപ്പെടുന്നതും ഗൂഢാലോചന കണ്ടെത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമെന്നു യോഗം വിലയിരുത്തി.
പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സി.ടി അഹമ്മദലി, എ അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി മുഹമ്മദ് കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം അബദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി മുഹമ്മദ് കുഞ്ഞി, എ.എം കടവത്ത്, അബുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാരിസ് ചൂരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."