ഒന്നാമനായി ആപ്പിള്‍
ലോകോത്തര ബ്രാന്‍ഡായ ആപ്പിളിന് വീണ്ടും റെക്കോര്‍ഡ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന സമാര്‍ട്ട് ഫോണ്‍ എന്ന നേട്ടമാണ് കമ്പനി ഈ വര്‍ഷം കൈവരിച്ചിരിക്കുന്നത്.
തൊട്ടുപിറകിലായി ആപ്പിളിന്റെ തന്നെ ഐ 8 ആണുള്ളത്. അതേസമയം ചരിത്രത്തിലാദ്യമായി ചൈനീസ് നിര്‍മാതാക്കളായ ഷവോമി മൂന്നാം സ്ഥാനവും നേടി. ഇത് ആദ്യമായാണ് ഷവോമി ഈ സ്ഥാനത്തെത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന ഷവോമി റെഡ്മി 5 ആണ് മൂന്നാമതെത്തിയത്. കൂടാതെ മാര്‍ച്ച് മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണ്‍ എന്ന റെക്കോര്‍ഡും ഷവോമി നേടി.
ഓപ്പോയും എ 83 സ്മാര്‍ട്ട്‌ഫോണ്‍ നാലാം സ്ഥാനത്തും സാസങ് എസ് 9, എസ് 9 പ്ലസ് എന്നിവ അഞ്ച്, ആറ് സ്ഥാനങ്ങളിലുമാണ്. കൗണ്ടര്‍ പോയിന്റിന്റെ മാര്‍ക്കറ്റ് പള്‍സ് ഏപ്രില്‍ എഡിഷനിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഷവോമിക്ക് ഇതൊരു നേട്ടമായാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."