HOME
DETAILS
MAL
അഭിഭാഷകന്റെ ഓഫിസിന് മുന്നില്‍ റീത്ത്
backup
March 22 2017 | 23:03 PM
തലശ്ശേരി: തലശ്ശേരി കോടതിയിലെ അഭിഭാഷകന് കോഴിക്കോട് സ്വദേശി അഡ്വ.സലില്‍കുമാറിന്റെ ഓഫിസിന് മുന്നില്‍ റീത്തും ഭീഷണിക്കത്തും കണ്ടെത്തി. ഇന്നലെ രാവിലെയാണ് കോടതി കാന്റീനു പിറകുവശത്തെ റോഡിലെ ഓഫിസ് കോലായയില്‍ റീത്ത് കണ്ടത്.'സലില്‍ നിന്റെ അന്ത്യം അടുത്തു കഴിഞ്ഞു. ബി കെയര്‍ഫുള്‍' എന്ന് ചുവന്ന അക്ഷരത്തില്‍ സ്കെച്ച് പേന കൊണ്ട് എഴുതിയ കത്താണ് റീത്തിനൊപ്പമുള്ളത.് സംഭവം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷകന്റെ ഓഫിസില്‍ ജോലി ചെയ്തിരുന്നയാളുടെ ബന്ധുവാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സോളാര്‍ കേസില്‍ സരിതാ നായര്‍ക്കു വേണ്ടി തലശ്ശേരി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനാണ് സലില്‍കുമാര്‍. എന്നാല്‍ സംഭവത്തിനു പിന്നില്‍ വ്യക്തിപരമായ വിദ്വേഷമാണെന്ന് സംശയിക്കുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."