HOME
DETAILS

'ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം' പദ്ധതി പാതിവഴിയില്‍ നിരാശ മാത്രം.!

  
backup
May 22 2018 | 06:05 AM

%e0%b4%86%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d-4

 

കാസര്‍കോട്: 'ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം' പദ്ധതി പ്രകാരമുള്ള ഭൂമി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെയാണ് ദലിത് മഹാസഭ, ദലിത് സര്‍വിസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് ഉപരോധിച്ചത്. ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച ഉപരോധം വൈകിട്ട് 3.30 വരേ നീണ്ടു. സമരക്കാര്‍ എത്തുമ്പോള്‍ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സമരക്കാര്‍ ഓഫിസിനകത്ത് കുത്തിയിരുന്നു. മൂന്ന് മണിയോടെ ഉദ്യോഗസ്ഥരെത്തി സംഭവം സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ 'ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം' പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ ഭൂമിയാണ് ആദിവാസി, ദലിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്നത്. 25 മുതല്‍ ഒരേക്കര്‍ വരേ ഭൂമി ഇത്തരത്തില്‍ നേരത്തെ വിതരണം ചെയ്തിരുന്നു. എന്നാല്‍ നാല് വര്‍ഷം മുന്‍പ് പദ്ധതി പ്രകാരം ഭൂമിക്ക് അപേക്ഷ നല്‍കിയ 360 കുടുംബങ്ങളുടെ അപേക്ഷകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് ഗുണഭോക്താക്കള്‍ ഇന്നലെ ട്രൈബല്‍ ഓഫിസ് ഉപരോധിച്ചത്. മലയോര പഞ്ചായത്തുകളായ പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, ബേഡകം, കുറ്റിക്കോല്‍, ബളാല്‍ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളാണ് ഉപരോധ സമരത്തിനെത്തിയത്. ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ രാമന്‍, ദലിത് സര്‍വിസ് സൊസൈറ്റി പ്രസിഡന്റ് ഒ.കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് ഉപരോധിച്ചത്.
ആദിവാസി ജനവിഭാഗത്തിന് അവര്‍ ആഗ്രഹിക്കുന്ന ഭൂമി ലഭ്യമാക്കുന്നതിനായാണ് ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം പദ്ധതി തയാറാക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭ്യമാക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയിരുന്നത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മൂന്നര വര്‍ഷമായി ഈ പദ്ധതിയിലേക്കുള്ള അപേക്ഷകളില്‍ തീരുമാനമൊന്നും എടുക്കുന്നില്ലെന്നാണ് ഉപരോധ സമരം നടത്തിയവരുടെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago