തലശ്ശേരി നഗരസഭ ബജറ്റ് സമഗ്രം, സുസ്ഥിരം
തലശ്ശേരി: തലശ്ശേരി നഗരസഭ 78,53,62,202 രൂപ ആകെ വരവും 72,46,66,000 രൂപ ചെലവും 6,06,96,202 രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന 2017-18 വര്‍ഷത്തെ ബജറ്റ് വൈസ്.ചെയര്‍ പേഴ്‌സണ്‍ നജ്മ ഹാഷിം അവതരിപ്പിച്ചു. 81,26,44,202 രൂപ ആകെ വരവും 69,85,41,000 രൂപ ചെലവും 11,41,03,202 രൂപ നീക്കിയിരിപ്പുമുള്ള 2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റും അംഗീകാരത്തിനായ് സമര്‍പ്പിച്ചു. ബജറ്റിന്‍ മേലുള്ള ചര്‍ച്ച 25ന് നടക്കും. കെ വിനയരാജ് ബജറ്റിനെ പിന്‍തുണച്ചു. ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി. കാര്‍ഷിക മേഖല, മൃഗസംരക്ഷണം,മത്സ്യ ബന്ധനം, ആരോഗ്യം, ശുചിത്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, വനിതാ വികസനം, സാമൂഹ്യ ക്ഷേമം പട്ടികജാതി വികസനം, ഊര്‍ജ്ജം എന്നിവക്ക് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. ഓണ്‍ലൈനായി നികുതി അടക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് രണ്ട് ലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ മുഴുവന്‍ ആസ്തികളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായ് 20 ലക്ഷം രൂപയും സമഗ്ര മാസ്റ്റര്‍ പ്ലാനിനായിഅഞ്ച് ലക്ഷം രൂപയും വകയിരുത്തി. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി എല്ലാ വാര്‍ഡിലും കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് പൊതു കിണറുകളും കുളങ്ങളും നവീകരിക്കാന്‍ 25 ലക്ഷം രൂപയും ഉയര്‍ന്ന സ്ഥലങ്ങളിലെ 500 വീടുകളിലെ കിണര്‍ റീചാര്‍ജ് ചെയ്യാന്‍ 25 ലക്ഷം രൂപയും നീക്കിവെച്ചു. പെട്ടിപ്പാലം പൊതു കക്കൂസ് നിര്‍മ്മാണത്തിന് 15 ലക്ഷം രൂപ വകയിരുത്തി.
സ്‌കൂളുകളില്‍ പൂരക പോ
ഷകാഹാര പദ്ധതി നടപ്പിലാക്കും. ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 20
ലക്ഷം രൂപ നീക്കിവെച്ചു. സൈബര്‍ കുറ്റങ്ങള്‍, ലഹരി മരുന്നുകള്‍ എന്നിവക്കെതിരെ ബോധവത്ക്കരണം നടത്തും. ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ഹാള്‍ നവീകരണത്തിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി. വനിതകള്‍
ക്ക് കരാട്ടെ, യോഗ പരിശീലനങ്ങള്‍ക്ക് പദ്ധതി ഏര്‍പ്പെടുത്താന്‍ അഞ്ച് ലക്ഷം രൂപയും വനിതാ തൊഴില്‍ കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ 12 ലക്ഷം രൂപയും സ്ഥലം സ്വന്തമായുള്ള അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ച് നല്‍കാന്‍ 45 ലക്ഷം രൂപയും വനിതകള്‍ക്ക് ഇരുചക്ര വാഹന പരീശീനം നല്‍കാന്‍ മൂന്ന് ലക്ഷം രൂപയും വകയിരുത്തി. മഞ്ഞോടിയില്‍ ഷോപ്പിങ് കോംപ്ലക്‌സിന് ഒരു കോടി രൂപയും റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിങ് കേന്ദ്രം ഒരുക്കാന്‍ അഞ്ചു ലക്ഷം രൂപയും ബജറ്റില്‍ നീക്കി വെച്ചു. കായ്യത്ത് റോഡ് നവീകരണത്തിന് 25 ലക്ഷം രൂപയും മുനിസിപ്പല്‍ ഓഫിസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അഞ്ചു ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് വീടിന് സ്ഥലമെടുക്കാന്‍ 50 ലക്ഷം രൂപയും പട്ടികജാതി വിഭാഗം വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിന്
നാല് ലക്ഷം രൂപയും ബജറ്റില്‍ നീക്കിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."