ഉറങ്ങിക്കിടന്ന ഉമ്മയുടെയും മകളുടെയും മാല കവര്‍ന്നു
മയ്യില്‍ : കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉമ്മയുടെയും മകളുടെയും കഴുത്തില്‍ നിന്ന് മാല കവര്‍ന്നു. കണ്ണാടിപ്പറമ്പ് തെരുവത്ത് ടി.പി ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ റഷീദ, മകള്‍ ഷഹസിയ എന്നിവരുടെ കഴുത്തില്‍ നിന്നാണ് നാലു പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നോമ്പ് തുറ കഴിഞ്ഞ് വളരെ വൈകി അബ്ദുല്‍ ഖാദര്‍ ഒരു മുറിയിലും ഭാര്യയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നുറങ്ങിയത്. മൂന്ന് പേര് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് മണിയോടെ ഇരുവരുടെ കഴുത്തില്‍ നിന്ന് മോഷ്ടാക്കള്‍ മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ ഉറക്കമുണര്‍ന്ന് ബഹളം വെച്ചെങ്കിലും കവര്‍ച്ചക്കാര്‍ അടുക്കള വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടു. പിടിവലിക്കിടെ പൊട്ടിയ മാലയുടെ കഷ്ണം വീട്ടിനകത്ത് നിന്ന് പിന്നീട് ലഭിച്ചു.
വീടിന്റെ പൂട്ട് തകര്‍ത്തത്തിന്റെ യാതൊരു ലക്ഷണവും ഇല്ല. മുന്‍ഭാഗത്ത് കൂടി മോഷ്ടാക്കള്‍ നേരത്തെ വീടിനകത്ത് പ്രവേശിച്ച് ഒളിച്ചിരുന്നതായാണ് സംശയിക്കുന്നത്. എല്ലാവരും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അടുക്കള വാതില്‍ തുറന്നു വെച്ചാണ് കവര്‍ച്ച നടത്തിയത്. ഉടന്‍ പൊലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തി പരിസരവാസികളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. രണ്ട് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയം. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവരെത്തി പരിശോധന നടത്തി. സമീപത്തെ ജ്വല്ലറിയിലെയും മറ്റ് കടകളിലെയും സി.സി.ടി.വി ദൃശ്യവും പൊലിസ് പരിശോധിക്കുന്നുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."