HOME
DETAILS
MAL
സംരക്ഷണഭിത്തിയില്ല; തൈക്കടപ്പുറം തീരദേശവാസികള്‍ കടല്‍ക്ഷോഭ ഭീഷണിയില്‍
backup
June 29 2016 | 03:06 AM
നീലേശ്വരം: സംരക്ഷണ ഭിത്തിയില്ലാത്തതുമൂലം നീലേശ്വരം നഗരസഭയിലെ തീരദേശ ജനങ്ങള്‍ ദുരിതത്തില്‍. തൈക്കടപ്പുറം, അഴിത്തല പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നത്. ഈ പ്രദേശങ്ങള്‍ ജനസാന്ദ്രത കൂടിയ മേഖലയാണ്. സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം ഭാഗം എല്ലാ മഴക്കാലങ്ങളിലും കടലെടുക്കുക പതിവാണ്. ഇവിടുത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഇതുവരെയായും അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ജില്ലയില്‍ കൂടുതല്‍ കടല്‍ത്തീരമുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."