HOME
DETAILS
MAL
ഭരണത്തിന്റെ എല്ലാ മേഖലയിലും ആര്‍.എസ്.എസ് പിടിമുറുക്കി: മുഖ്യമന്ത്രി
backup
March 22 2017 | 23:03 PM
പെരളശ്ശേരി: ഭരണത്തിന്റെ എല്ലാ മേഖലയിലും ആര്‍.എസ്.എസ് പിടിമുറുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ടത് ഇതിനുദാഹരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതൃത്വത്തില്‍ പെരളശ്ശേരിയില്‍ എ.കെ.ജി ഇ.എം.എസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫെഡറല്‍ സംവിധാനമുള്ള രാജ്യമാണിതെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ മറക്കുകയാണ്. വരള്‍ച്ച, റേഷനരി വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിച്ചിട്ട് ഇതുവരെ അനുവദിച്ചില്ല. ഇതുവരെ ഒരുസര്‍ക്കാരും ഇതു നിഷേധിച്ചിട്ടില്ല. പാര്‍ലമെന്ററി ജനാധിപത്യ മര്യാദയുടെ ലംഘനമാണിതെന്നും പിണറായി ആരോപിച്ചു. ഏരിയാസെക്രട്ടറി കെ.വി ബാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം.വി ജയരാജന്‍, കെ.കെ നാരായന്‍, എന്‍ ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."