തെരുവു വിളക്കുകള്‍ അണഞ്ഞു; നഗരം കൂരിരുട്ടില്‍
കാഞ്ഞങ്ങാട്: നഗരത്തിലെ തെരുവു വിളക്കുകള്‍ വീണ്ടും അണഞ്ഞതോടെ നഗരം കൂരിരുട്ടിലായി. കോട്ടച്ചേരി മുതല്‍ ടി.ബി റോഡ് കവല വരെയുള്ള റോഡ് ഡിവൈഡറിലെ തെരുവു വിളക്കുകളാണ് വീണ്ടും പണി മുടക്കിയത്.
മൂന്നു വര്‍ഷം മുന്‍പ് തളിപ്പറമ്പിലെ ഒരു പരസ്യ കമ്പനി നഗരസഭയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് മുന്‍പുണ്ടായിരുന്ന സോഡിയം വേപ്പര്‍ ലാമ്പുകള്‍ അഴിച്ചു മാറ്റി സി.എഫ്.എല്‍ ലാമ്പുകള്‍ നഗരത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത് സ്ഥാപിച്ചതു മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇടക്കിടെ പരസ്യ കമ്പനിക്കാര്‍ നന്നാക്കിയിരുന്നെങ്കിലും ഇവരും നഗരസഭയും തമ്മിലുള്ള കരാര്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തീര്‍ന്നതോടെ തെരുവു വിളക്കിന്റെ ഉത്തരവാദിത്വം നഗരസഭയുടെ തലയിലായി. എന്നാല്‍ കഴിഞ്ഞ പത്തു ദിവസത്തിലധികമായി നഗരത്തിലെ തെരുവു വിളക്കുകള്‍ വീണ്ടും മിഴിയടച്ചതോടെ നഗരത്തില്‍ സന്ധ്യക്ക് ശേഷമെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ കൂരിരുട്ടിലായിരിക്കുകയാണ്.
വെളിച്ചമില്ലാതെയുള്ള വാഹനങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും ദുരിതമാവുകയാണ്. മഴക്കാലം ആരംഭിച്ചതോടെ മോഷണ സംഘങ്ങളും മറ്റും നഗരത്തിലും പരിസര പ്രദേശങ്ങളിലും താവളമടിച്ചതായി സൂചനയുണ്ട്. നഗരം ഇരുട്ടിലാകുന്നതോടെ ഇവര്‍ക്ക് തങ്ങളുടെ കൃത്യങ്ങള്‍ നടത്താന്‍ കൂടുതല്‍ സൗകര്യവുമായി.
റമദാന്‍ തുടങ്ങിയതോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെതന്നെ നടക്കുന്നതിനാല്‍ ഇവയില്‍ നിന്നും പ്രധാന റോഡിലേക്ക് വീശിയിരുന്ന പ്രകാശങ്ങളും ഇല്ലാതായിട്ടുണ്ട്. ഇതോടെ സന്ധ്യ മയങ്ങിയാല്‍ നഗരം തീര്‍ത്തും ഇരുട്ടിലാവുകയാണ്. എന്നാല്‍ തെരുവു വിളക്കിന്റെ കാര്യത്തില്‍ അലംഭാവമനോഭാവമാണ് നഗരസഭാ അധികൃതര്‍ സ്വീകരിക്കുന്നത്. ഇതോടെ രാത്രി കാലങ്ങളില്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."