'വിദ്യാഭ്യാസ വായ്പാ ചൂഷണം അനുവദിക്കില്ല'
കണ്ണൂര്‍: വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ബാങ്കുകള്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും നടത്തുന്ന ചൂഷണം അനുവദിക്കില്ലെന്നു എഡ്യുക്കേഷന്‍ ലോണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന് വിദ്യാര്‍ഥി ഫോറം ജില്ലാകമ്മിറ്റി. വിദ്യാഭ്യാസ വായ്പ തിരച്ചടവ് പിരിക്കാന്‍ ബാങ്കുകള്‍ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏജന്‍സികള്‍ വായ്പയുടെ പേരുപറഞ്ഞ് വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതായും മോശമായി പെരുമാറുന്നതായും ഇവര്‍ പരാതിപ്പെട്ടു. തോന്നിയ പോലെയാണു ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. നിയമങ്ങള്‍ ലംഘിച്ചുള്ള ഈ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ തയാറാവണം. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആത്മഹത്യയിലേക്കു നയിക്കും വിധത്തിലുള്ള ബാങ്കുകളുടെ ഇത്തരം ക്രൂരനടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികളായ കെ. ആഷിഖ്, സയന ഉദയകുമാര്‍, പി.വി ഭവിഷ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."