HOME
DETAILS
MAL
കാറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം 28ന്
backup
March 22 2017 | 23:03 PM
കണ്ണൂര്‍: ആള് കേരള കാറ്ററേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 28നു രാവിലെ 11നു കണ്ണൂര്‍ സണ്‍ഷൈന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയാവും. സംഘടനാംഗങ്ങളുടെ വീടുകളില്‍ ആരംഭിക്കുന്ന വിഷരഹിത പച്ചക്കറിത്തോട്ട നിര്‍മാണത്തിനുള്ള വിത്തുകളുടെ വിതരണം സിനിമാ നടന് ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷ, ജി.എസ്.ടി എന്നിവയെപ്പറ്റി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഉച്ചയ്ക്കു രണ്ടിനു പ്രതിനിധി സമ്മേളനവും അംഗത്വ വിതരണവും സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി ജോയ്, സെക്രട്ടറി വിന്‍സെന്റ് തോമസ്, പി ഉമ്മര്‍, ബി നിസാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."