പനി ഭീതി: മലയോരത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന
ചെറുപുഴ: മലയോരത്തും വൈറല്‍ പനി ഭീതി. പ്രാപ്പൊയില്‍ മുളപ്രയില്‍ കാക്കകളും വവ്വാലുകളും ചത്തതോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാര്‍ ബോധവല്‍കരണ നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തു. പ്രദേശത്ത് പനിയോ മറ്റ് മഴക്കാലപൂര്‍വ രോഗങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വവ്വാലുകള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന മുളപ്ര പുഴയുടെ തീരത്തുള്ളവരാണ് വൈറല്‍ പനി ഭീതിയിലായത്. പ്രദേശത്ത് കഴിഞ്ഞദിവസങ്ങളില്‍ നിരവധി കാക്കകളെ കൃഷിയിടങ്ങളില്‍ ചത്തുവീണ നിലയിലും രണ്ട് വവ്വാലുകളെ പുഴയോരത്തും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. വൈറല്‍ പനിയുടെ വാര്‍ത്തകള്‍ക്ക് പിന്നാലെ കാക്കകളും ചത്തതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. മുളപ്ര പുഴയുടെ തീരത്തെ വന്‍മരങ്ങള്‍ വര്‍ഷങ്ങളായി വവ്വാലുകളുടെ താവളമാണ്. ദേശാടനകൊക്കുകളും പ്രദേശത്ത് താവളമടിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."