അധികൃതരെ വട്ടംകറക്കി കലക്ടറുടെ അവധി പ്രഖ്യാപനം
നീലേശ്വരം: മഴയെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ പ്രഖ്യാപിച്ച അവധി അധികൃതരെ വലച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് ഇ മെയില്‍ മുഖേന സ്‌കൂളുകള്‍ക്ക് നല്‍കിയത്.
എന്നാല്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മിക്ക വിദ്യാലയങ്ങളിലും ഈ വിവരം അറിഞ്ഞതുമില്ല. പ്രധാനാധ്യാപകര്‍ പരസ്പരം ബന്ധപ്പെട്ടാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്. എന്നാല്‍ അപ്പോഴേക്കും മിക്കയിടങ്ങളിലും ഉച്ചഭക്ഷണവും തയാറായിരുന്നു.
പൊതുവിദ്യാലയങ്ങളില്‍ പാല്‍ കൊടുക്കുന്ന ദിവസമായിരുന്ന ഇന്നലെ പലയിടങ്ങളിലും പാല്‍ തിളപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി. മറ്റിടങ്ങളില്‍ പാല്‍ സൂക്ഷിക്കാനായി അടുത്തുള്ള വീടുകളിലെ ഫ്രിഡ്ജ് അന്വേഷിച്ചുള്ള നെട്ടോട്ടവും കാണാമായിരുന്നു. രക്ഷിതാക്കള്‍ ജോലിക്കും കൂലിവേലയ്ക്കും പോയവീടുകളിലെ കുട്ടികളുടെ സംരക്ഷണവും അധ്യാപകര്‍ക്കേറ്റെടുക്കേണ്ടി വന്നു.
ഇതെല്ലാം കണക്കിലെടുത്ത് സ്‌കൂള്‍ വിടാതിരുന്ന സ്‌കൂളുകള്‍ക്കെതിരേ വിമര്‍ശനവുമുയര്‍ന്നു. അതിനിടെ അധ്യയനദിവസം തുടങ്ങിയതിനു ശേഷം അവധി പ്രഖ്യാപിക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന വാദവുമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."