തപാല്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
കണ്ണൂര്‍: തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജി.ഡി.എസ് ജീവനക്കാരുടെ സേവനവേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെ് ഒരുവിഭാഗം തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ കണ്ണൂര്‍ ഡിവിഷനിലെ കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ്‌പോസ്‌റ്റോഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്ന സ്ഥിതിയായി. സേവനവേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട കമലേഷ്ചന്ദ്ര കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുക, നിര്‍ത്തിവച്ച ജു.ഡി.എസ് മെംബര്‍ഷിപ്പ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിനു നിര്‍ബന്ധിതരായതെന്ന് ഭാരവാഹികളായ പി. സജികുമാര്‍, എ. ചന്ദ്രന്‍, പി. മോഹനന്‍, വി.പി രമേശന്‍, ഒ. സുധീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തല്‍ അറിയിച്ചു. ഇന്നുമുതല്‍ ഹെഡ്‌പോസ്റ്റ് പരിസരത്ത് ധര്‍ണ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."