മാലിന്യ പ്രശ്നം രാമന്തളിയില്‍ ഹര്‍ത്താല്‍ നടത്തും
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ജനകീയ സംരക്ഷണ സമിതി നാളെ മുതല്‍ രാമന്തളി സെന്‍ട്രലില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് സി കൃഷ്ണന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ആറിന് രാമന്തളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തും. ജനങ്ങളുടെ പ്രതിഷേധമുയര്‍ന്നിട്ടും പ്രശ്നപരിഹാരത്തിന് അധികൃതര്‍ തയാറാകാത്ത സാഹചര്യത്തിലാണ് രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള അനിശ്ചിതകാല സത്യഗ്രഹവും ഹര്‍ത്താലും.
ജനകീയ സംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇന്ന് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ നേവല്‍ അധികൃതരും കലക്ടറും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്, ഒ.കെ ശശി, കെ പത്മനാഭന്, പരത്തി ഗോവിന്ദന്, എം. രാമകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."