അന്താരാഷ്ട്ര ചലച്ചിത്രോത്സവം 25ന്് ആരംഭിക്കും
വടകര: പുതിയാപ്പ ഫാല്‍ക്കെ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം 25ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേള വടകര ടൗണ്‍ഹാളില്‍ നടക്കുന്നത്. ലോക സിനിമയുടെ വര്‍ത്തമാന കാല മുഖം വെളിവാക്കുന്ന മികച്ച ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളം സബ്‌ടൈറ്റിലോടു കൂടി ഇതര ഭാഷാ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും.
പ്രശസ്തരായ ചലച്ചിത്ര നിരൂപകരും പുതുതലമുറയിലെ ശ്രദ്ധേയരായ സംവിധായകരും മേളയില്‍ പങ്കെടുക്കും. മേളയുടെ ഉദ്ഘാടന ചിത്രമായി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പ്രദര്‍ശിപ്പിക്കും. 25ന് വൈകീട്ട് ആറിനു സംവിധായിക വിധു വിന്‍സെന്റ് ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എ സി.കെ നാണു അധ്യക്ഷനാകും. 26ന് വൈകിട്ട് നടക്കുന്ന ഓപണ്‍ ഫോറം പ്രശസ്ത സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകരായ ലെനിന്‍ ഭാരതി, സജി പാലമേല്‍, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍, ചെലവൂര്‍ വേണു, വി.എസ് ബിന്ദു തുടങ്ങിയവര്‍ ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കും.
27ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന്‍ സന്തോഷ് ബാബുസേനന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍. ബലറാം, എം. നാരായണന്‍, ശിവദാസ് പുറമേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."