ഖാസി കേസ്: സമരം രണ്ടു മാസം പൂര്‍ത്തിയായി;
പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതേസമയം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരം രണ്ടു മാസം പിന്നിട്ടു. ലോക്കല്‍ പൊലിസ് പ്രാഥമിക തെളിവുകള്‍പോലും ശേഖരിക്കാതെയാണ് കേസന്വേഷണം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടത്.അതിനാല്‍തന്നെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിയാല്‍ കൊലപാപതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ജില്ലയിലെ ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്.
അനിശ്ചിതകാല സമരത്തിന്റെ അറുപതാം ദിവസത്തെ സമരത്തില്‍ കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി, വെടിക്കുന്നു മുസ്‌ലിം ജമാഅത്ത് കമ്മിറ്റി എന്നിവര്‍ പിന്തുണയുമായി സമര പന്തലിലെത്തി.
സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. പി.എ അഷ്‌റഫലി, ശാഫി അശ്‌റഫി. അബൂബക്കര്‍ ദാരിമി, സിദ്ധീഖ് നദ്‌വി, അബ്ബാസ് കല്ലട്ര, കെ. ഖാലിദ്, കാനത്തില്‍ മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ, ശറഫുദ്ധീന്‍ കുണിയ, എ.എം കടവത്ത്, ഹസൈനാര്‍ തോട്ടില്‍പ്പാടം, സി.എ മുനീര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ സആദി, ഹുസൈന്‍ റഹ്മാനി, അബ്ദുല്ല ബാഖവി മാറഞ്ചേരി, സയീദ് ചേരൂര്‍, അബുല്ല കുഞ്ഞി ചെമ്പരിക്ക, മുഹമ്മദ് സാലിം ചെമ്പരിക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."